Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നു

ജില്ലയില്‍ ഇന്ന് 7339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.5592 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.1717 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നു
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനം കടന്നു.ജില്ലയില്‍ ഇന്ന് 7339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 5592 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.1717 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

ഇന്ന് 4888 പേര്‍ രോഗ മുക്തി നേടി.10081 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2396 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44279 ആണ്.33873 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14431 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18331 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 8037 ആദ്യ ഡോസും, 5672 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 11086 ഡോസും, 7245 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 4622 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 37692 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5747809 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3173015 ആദ്യ ഡോസ് വാക്‌സിനും, 2537102 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5072024 ഡോസ് കൊവിഷീല്‍ഡും, 659206 ഡോസ് കൊവാക്‌സിനും, 16579 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Next Story

RELATED STORIES

Share it