- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് രണ്ടു പേര്‍ കൂടി മരിച്ചു
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ചുള്ള മരണം എറണാകുളം ജില്ലയില്‍ വര്‍ധിക്കുന്നു. കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇരുവരുടെയും സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.
സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു വൃന്ദ ജീവന്‍ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.എറണാകുളത്ത് അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കവര്‍ധിപ്പിക്കുകയാണ്.എറണാകുളം ജില്ലയില്‍ ഇന്നലെ 123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 113 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 1375 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT