Kerala

കൊവിഡ് ഭീതിയില്‍ നാട്ടുകാര്‍; സ്ത്രീയുടെ മൃതദേഹം ഖബറടക്കി പോപുലര്‍ ഫ്രണ്ട്- എസ് ഡിപിഐ പ്രവര്‍ത്തകര്‍

കൊവിഡ് ബാധിച്ചെങ്കിലും പിന്നീട് നെഗറ്റീവാകുകയും മറ്റ് അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ മരണപ്പെടുകയും ചെയ്ത കോഴിക്കോട് മടവൂര്‍ തലപ്പടിക്കല്‍ ഖദീജയുടെ മൃതദേഹമാണ് പോപുലര്‍ ഫ്രണ്ട്- എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഖബറടക്കിയത്.

കൊവിഡ് ഭീതിയില്‍ നാട്ടുകാര്‍; സ്ത്രീയുടെ മൃതദേഹം ഖബറടക്കി പോപുലര്‍ ഫ്രണ്ട്- എസ് ഡിപിഐ പ്രവര്‍ത്തകര്‍
X

നരിക്കുനി: കൊവിഡ് ഭീതിയെത്തുടര്‍ന്ന് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം ഖബറടക്കി പോപുലര്‍ ഫ്രണ്ട്- എസ് ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി. കൊവിഡ് ബാധിച്ചെങ്കിലും പിന്നീട് നെഗറ്റീവാകുകയും മറ്റ് അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ മരണപ്പെടുകയും ചെയ്ത കോഴിക്കോട് മടവൂര്‍ തലപ്പടിക്കല്‍ ഖദീജയുടെ മൃതദേഹമാണ് പോപുലര്‍ ഫ്രണ്ട്- എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഖബറടക്കിയത്.

നാട്ടുകാരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ മഹല്ല് ഭാരവാഹികള്‍ പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. മടവൂര്‍ കുന്നത്ത് മഹല്ല് ഖബര്‍സ്ഥാനില്‍ നടന്ന കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മരണാനന്തരകര്‍മങ്ങള്‍ക്ക് എസ് ഡിപിഐ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, പോപുലര്‍ ഫ്രണ്ട് നരിക്കുനി ഏരിയാ പ്രസിഡന്റ് ഇഖ്ബാല്‍, വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ പി ടി റഷീദ്, വി എം നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വളണ്ടിയര്‍മാരായ പി കെ റഷീദ്, കെ പി റയീസ്, വി എം മുനീര്‍, വി അബ്ദുല്ല, എ കെ ബഷീര്‍, വി ഷംസു എന്നിവരാണ് ഖബറടക്കം നടത്തിയത്. വാര്‍ഡ് മെമ്പര്‍ വി സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഹല്ല് കമ്മിറ്റി സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. മടവൂര്‍ തലപ്പടിക്കല്‍ ചെറിയ മുഹമ്മദാണ് മരണപ്പെട്ട ഖദീജയുടെ ഭര്‍ത്താവ്. ഫൈസല്‍ (കുവൈത്ത്), മുസ്തഫ, ഫൗസിയ എന്നിവര്‍ മക്കളും നൗഫല്‍ പുല്ലാളൂര്‍ (കുവൈത്ത്) മരുമകനുമാണ്.

Next Story

RELATED STORIES

Share it