Kerala

എറണകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രി ജീവനക്കാരി അടക്കം അഞ്ചു പേര്‍ക്ക്

ഇന്ന് 721 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

എറണകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രി ജീവനക്കാരി അടക്കം അഞ്ചു പേര്‍ക്ക്
X

കൊച്ചി: എറണകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രി ജീവനക്കാരി അടക്കം അഞ്ചു പേര്‍.മഹാരാഷ്ട്രയില്‍ നിന്നും മെയ് 16ന് റോഡ് മാര്‍ഗം ജില്ലയിലെത്തിയ 30 വയസുള്ള അയ്യമ്പിള്ളി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കല്‍ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. ജില്ലയിലെത്തിയതിന് ശേഷം സ്ഥാപന നീരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുണ്ടായിരുന്നില്ല. കൂടെ യാത്രചെയ്തവരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

നിലവില്‍ കളമശേരി മെഡിക്കല്‍ കോളജിലാണുള്ളത്.മെയ് 28 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. ഗര്‍ഭിണിയായ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരന്നു. ഇവര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.മെയ് 19ന് റിയാദ്-കരിപ്പൂര്‍ വിമാനത്തില്‍ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. സ്ഥാപന നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ആശുപത്രി ജീവനക്കാര്‍ക്കുള്ള സര്‍വൈലന്‍സിന്റെ ഭാഗമായി സാമ്പിളെടുത്ത ഒരു ആശുപത്രി ജീവനക്കാരിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാള്‍. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇന്ന് 721 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9556 ആണ്. ഇതില്‍ 8546 പേര്‍ വീടുകളിലും, 574 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 436 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 90 പേരാണ് നിരീക്ഷണത്തിലുള്ളത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 44,മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-7, പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍ -3,ഐഎന്‍എച്ച്എസ് സഞ്ജീവനി -4,സ്വകാര്യ ആശുപത്രികള്‍-32 എന്നിങ്ങനെയാണ് കണക്ക്.ഇന്ന് ജില്ലയില്‍ നിന്നും 72 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 111 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 5 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it