- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല
കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
തിരുവനന്തപുരം: കേന്ദ്രം അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. 15 മുതൽ നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിരുന്നു. എന്നാൽ കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
ചർച്ചയിൽ ചെയർമാനു പുറമേ എംഡി എൻ മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിനെ കോർപ്പറേഷൻ അറിയിക്കും.
തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവർ പറഞ്ഞു.
നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശം കെഎസ്എഫ്ഡിസി മുന്നോട്ടുവെച്ചു.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMT