Kerala

ലോക്ക് ഡൗണ്‍: എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം 30,000 കടന്നു

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടക്കുന്നത്. മുപ്പതിനായിരാമത്തെ ഭക്ഷ്യകിറ്റ് കടവന്ത്രയില്‍ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ് കുമാര്‍ ഉത്തര്‍ പ്രേദേശ് സ്വദേശിനി ആസ്സാമയ്ക്ക് കൈമാറി

ലോക്ക് ഡൗണ്‍: എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം 30,000 കടന്നു
X

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലാ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് എറണാകുളം ജില്ലയില്‍ 30,000 ഭക്ഷ്യ കിറ്റുകള്‍ തൊഴില്‍ വകുപ്പ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടക്കുന്നത്. മുപ്പതിനായിരാമത്തെ ഭക്ഷ്യകിറ്റ് കടവന്ത്രയില്‍ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ് കുമാര്‍ ഉത്തര്‍ പ്രേദേശ് സ്വദേശിനി ആസ്സാമയ്ക്ക് കൈമാറി.

ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് തൊഴില്‍ വകുപ്പ്.ജില്ലയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന്

ജില്ലയില്‍ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി സുരേഷ് കുമാര്‍,ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ആര്‍ ഹരികുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി എം ഫിറോസ്, പി .എസ് മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ എന്നിവരും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നിലുണ്ട്.

ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) പുരുഷോത്തമന്‍ ജില്ലാ ഭരണകൂടത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകള്‍ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ടി ജി ബിനീഷ് കുമാര്‍, അഭി സെബാസ്റ്റ്യന്‍, രാഖി ഇ ജി, ടി കെ നാസര്‍, പ്രിയ ആര്‍, മേരി സുജ പി റ്റി, മുഹമ്മദ് ഷാ സി എം, പ്രവീണ്‍ പി ശ്രീധര്‍, ജോസി ടി വി, ജയപ്രകാശ് കെ എ എന്നിവരുടെ നേതൃത്വത്തിലാണ്.

Next Story

RELATED STORIES

Share it