Kerala

കൊവിഡ്: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കി പോലിസ്

ഡിപ്പാര്‍ച്ചര്‍ അറൈവല്‍ ഏരിയകളില്‍ പോലിസ് യാത്രക്കര്‍ക്ക് സഹായങ്ങള്‍ നല്‍കിയും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും സാമൂഹ്യ അകലം പാലിച്ച് കൂടെയുണ്ടായിരുന്നു. അറൈവല്‍ ഏരിയായില്‍ എയ്‌റോബ്രിഡ്ജ് മുതല്‍ വാഹനങ്ങളില്‍ കയറ്റി വിടുന്നതു വരെ പോലിസ് ഒപ്പം നിന്നു.കൊവിഡ് ലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് യാത്രാനുമതി നല്‍കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് കൊവിഡ് ജാഗ്രത പെര്‍മ്മിറ്റ് നിര്‍ബന്ധമാണ്

കൊവിഡ്: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കി പോലിസ്
X

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. എസ് പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് പുലര്‍ച്ചെ മുതല്‍ ആഭ്യന്തര ടെര്‍മിനലില്‍ നിലയുറപ്പിച്ചത്. ഡിപ്പാര്‍ച്ചര്‍ അറൈവല്‍ ഏരിയകളില്‍ പോലിസ് യാത്രക്കര്‍ക്ക് സഹായങ്ങള്‍ നല്‍കിയും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും സാമൂഹ്യ അകലം പാലിച്ച് കൂടെയുണ്ടായിരുന്നു. അറൈവല്‍ ഏരിയായില്‍ എയ്‌റോബ്രിഡ്ജ് മുതല്‍ വാഹനങ്ങളില്‍ കയറ്റി വിടുന്നതു വരെ പോലിസ് ഒപ്പം നിന്നു.കൊവിഡ് ലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് യാത്രാനുമതി നല്‍കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് കൊവിഡ് ജാഗ്രത പെര്‍മ്മിറ്റ് നിര്‍ബന്ധമാണ്.

യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങളും ടാക്‌സികളും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ സൗകര്യമില്ലാത്തവരെ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈനിലേക്ക് ആണ് അയയ്ക്കുന്നത്. ഇവരെ നിരീക്ഷിക്കുന്നതിന് പോലിസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലിസിന്റെ ബൈക്ക് പട്രോളിംഗ് സംഘങ്ങള്‍ വിടുകളിലെത്തും. റൂറല്‍ ജില്ലാ പോലിസിന്റെ ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷന്‍ വഴിയും നിരീക്ഷണമുണ്ടാകുമെന്ന് എസ് പി കെ. കാര്‍ത്തിക് പറഞ്ഞു

Next Story

RELATED STORIES

Share it