Kerala

കൊവിഡ് :അടുത്ത ഘട്ടത്തില്‍ സമൂഹത്തെ സജീവമാക്കി രോഗം നിയന്ത്രിക്കാന്‍ സാധിക്കണം : മന്ത്രി വി എസ് സുനില്‍കുമാര്‍

വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും കൊവിഡ് പടരാതിരിക്കാന്‍ പ്രത്യേക കരുതലും ശ്രദ്ധയും വേണം.ഒരു ഘട്ടത്തില്‍ പൂജ്യത്തില്‍ എത്തിയിരുന്ന രോഗികളുടെ എണ്ണം ഇപ്പോള്‍ 35 ആയി ഉയര്‍ന്നിരുക്കുകയാണ്. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലിലുമായി നിരവധി പേരാണ് ദിവസേന ജില്ലയില്‍ എത്തുന്നത്. ദിവസേന 4000 ട്രക്കുകള്‍ ജില്ലയില്‍ എത്തുന്നുണ്ട് . ട്രക്കുകളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്

കൊവിഡ് :അടുത്ത ഘട്ടത്തില്‍ സമൂഹത്തെ  സജീവമാക്കി രോഗം നിയന്ത്രിക്കാന്‍ സാധിക്കണം : മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി: ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ശേഷം സമൂഹത്തെ സജീവമാക്കി നിര്‍ത്തി കൊണ്ട് തന്നെ കൊവിഡ് പ്രതിരോധം നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ ഇത് വരെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും കൊവിഡ് പടരാതിരിക്കാന്‍ പ്രത്യേക കരുതലും ശ്രദ്ധയും വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം സമര്‍ദമുണ്ടാക്കുന്ന ജില്ലയാണ് എറണാകുളം. ഒരു ഘട്ടത്തില്‍ പൂജ്യത്തില്‍ എത്തിയിരുന്ന രോഗികളുടെ എണ്ണം ഇപ്പോള്‍ 35 ആയി ഉയര്‍ന്നിരുക്കുകയാണ്. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലിലുമായി നിരവധി പേരാണ് ദിവസേന ജില്ലയില്‍ എത്തുന്നത്. ദിവസേന 4000 ട്രക്കുകള്‍ ജില്ലയില്‍ എത്തുന്നുണ്ട് . ട്രക്കുകളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ ജില്ലയില്‍ നിന്നുള്ള ജന പ്രതിനിധികളുടെ ഇടപെടലുകള്‍ മാതൃകാപരം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പഞ്ചായത്തുകളും ഫലപ്രദമായി ഇടപെടല്‍ നടത്തി. ക്വാറന്റൈന്‍ സംവിധാനം വളരെ ഫലപ്രദമായിരുന്നെന്നും രോഗ നിയന്ത്രണത്തില്‍ സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളിലെ നിരീക്ഷണം മുറികളില്‍ മാത്രമാക്കാന്‍ ശ്രമിക്കണം. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ ഉറപ്പാക്കണം. സമൂഹ വ്യാപന സാധ്യത നമുക്ക് ചുറ്റുമുണ്ടെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക ഇല്ലെന്നും മറിച്ച് രോഗം എങ്ങനെ വന്നെന്ന അറിവില്ലായ്മ ആണ് ആശങ്ക പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ പിന്തുടരണം. സുരക്ഷ കാര്യങ്ങളില്‍ അയവ് വരുത്തരുത്. മഴക്കാലം ആയതോടെ കൊവിഡിന് ഒപ്പം തന്നെ ജല ജന്യ, കൊതുക് ജന്യ രോഗങ്ങള്‍ പകരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഉണ്ടാവുന്ന ഭക്ഷ്യക്ഷാമവും വിലക്കയറ്റം നിയന്ത്രിക്കാനും രൂപം നല്‍കിയ സുഭിക്ഷം പദ്ധതി പ്രാദേശിക കര്‍ഷക സഹകരണം ഉറപ്പാക്കി നടപ്പാക്കണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയലുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 75% സര്‍ക്കാര്‍ സബ്സിഡിയും 25% പഞ്ചായത്തുകളും മുടക്കി വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. സൗകര്യങ്ങള്‍ ഇല്ലാത്തവരെ പഞ്ചായത്ത് തലത്തില്‍ കണ്ടെത്തും. ഒരു വിദ്യാര്‍ഥിക്ക് പോലും സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അധ്യയനം മുടങ്ങുന്ന അവസ്ഥ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പ്രളയ സാഹചര്യം ഒഴിവാക്കാനായി നടപ്പാക്കുന്ന ബ്രേക്ക് ത്രൂ പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതായി മന്ത്രി അറിയിച്ചു. ജോലികള്‍ പലതും പൂര്‍ത്തിയാക്കി കഴിഞ്ഞു. പറവൂര്‍ മേഖലയിലെ പ്രളയ സാധ്യത പഠിക്കാനായി പ്രത്യേക സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. ബ്രേക്ക് ത്രൂ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറവൂര്‍ മേഖലയിലെ ശുചീകരണം പൂര്‍ത്തിയാക്കുമെന്നും ഇതിനായി 2.39 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രളയ സാഹചര്യങ്ങള്‍ നേരിടുന്നതിനായി എം എല്‍ എ മാരുടെ സഹായം ഉറപ്പ് വരുത്തിയിട്ടുണ്ട്. തഹസില്‍ദാര്‍മാരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണത്തിനു ഒരു തരത്തിലും ചോര്‍ച്ച ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുള്ളതാണ്, പണം അര്‍ഹരിലേക്ക് എത്തുമെന്ന് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചു. കലക്ടര്‍ എസ് സുഹാസ്, ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ(സി പി എം ), പി രാജു(സിപിഐ ) എം ടി നിക്‌സണ്‍(സി പി ഐ ), കുമ്പളം രവി (ജെ ഡി എസ് ), പി കെ ജലീല്‍ (ഐ യു എം എല്‍ ), അഡ്വ. ജെ കൃഷ്ണ കുമാര്‍ (ആര്‍ എസ് പി ), എം ബി നൗഷാദ് (കോണ്‍ഗ്രസ് (എസ് )), എം എം അശോകന്‍ (എന്‍ സി പി ), മുഹമ്മദ് ഷിയാസ് (ഐ. എന്‍ സി ), എസ് ജയകൃഷ്ണന്‍ (ബി ജെ പി ), അഡ്വ. അനില്‍ ജോസ് കല്യാടന്‍ (കേരള കോണ്‍ഗ്രസ് (ബി ) യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it