Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജനുമായി നാവിക സേന കപ്പല്‍ കൊച്ചിയില്‍

കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് 319 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി ഐഎന്‍സ് ശാര്‍ദ്ദൂല്‍ കപ്പല്‍ 25ന് മംഗളുരു തുറമുഖത്താണ് ആദ്യമെത്തിയത്. അവിടെ 231.77 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കി.തുടര്‍ന്നാണ് 87 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയത്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജനുമായി നാവിക സേന കപ്പല്‍ കൊച്ചിയില്‍
X

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി(എല്‍എംഒ) നാവിക സേനയുടെ കപ്പല്‍ ഐഎന്‍സ് ശാര്‍ദ്ദൂല്‍ കൊച്ചിയിലെത്തി. നാല് കണ്ടെയ്‌നറുകളിലായി 87 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്.നാവിക സേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതു-2 പദ്ധതി പ്രകാരമാണ് ഓക്‌സിജനെത്തിക്കുന്നത്.


കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കുന്നതിനായി നാവിക സേന ഓപ്പറേഷന്‍ സമുദ്രസേതു-രണ്ട് എന്ന പദ്ധതിക്ക് രൂപം നല്‍കിയത്.കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് 319 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി കപ്പല്‍ 25ന് മംഗളുരു തുറമുഖത്താണ് ആദ്യമെത്തിയത്.

അവിടെ 231.77 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കി. ഇതിനു ശേഷമാണ് ഇന്ന് കൊച്ചിയിലെത്തിയത്.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുളള വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തിച്ച ഓക്‌സിജന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി.

Next Story

RELATED STORIES

Share it