Kerala

കൊവിഡ് പ്രതിരോധം: ടൂറിസം മേഖലയിലുള്ളവര്‍ക്കായി മാസ്സ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു

സംസ്ഥാന വ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ െ്രെഡവ് ടൂറിസം കേന്ദങ്ങളെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് മേഖലകളാക്കി മാറ്റും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഗൈഡുകള്‍, ഹൗസ് ബോട്ടുകള്‍, ഹോംസ്‌റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ടൂറിസം മേഖയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

കൊവിഡ് പ്രതിരോധം: ടൂറിസം മേഖലയിലുള്ളവര്‍ക്കായി മാസ്സ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു
X


കൊച്ചി:
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെടിഎം സൊസൈറ്റിയുടെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവര്‍ക്കായി മാസ്സ് വാക്‌സിനേഷന്‍ ഡ്രൈവ് എറണാകുളത്ത് ആരംഭിച്ചു.ജില്ലയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന 2500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനൊപ്പം

ടൂറിസം മേഖലയിലെ പുനരുജ്ജീവന പദ്ധതികളുടെ ഭാഗമായയാണ് മാസ്സ് വാക്‌സിനേഷന്‍ െ്രെഡവ് സംഘടിപ്പിച്ചത്. മരട് ബിടിഎച്ച് സരോവരത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ െ്രെഡവ് ജൂലൈ 23 ന് സമാപിക്കും. ഏഴ് രജിസ്‌ട്രേഷന്‍ കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത് . മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിനേഷന്‍ െ്രെഡവ് സംഘടപ്പിച്ചിരിക്കുന്നത്.വെയ്റ്റിംഗ് ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

ടൂറിസം മേഖലയിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ െ്രെഡവ് ടൂറിസം കേന്ദങ്ങളെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് മേഖലകളാക്കി മാറ്റും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍,ടൂര്‍ ഗൈഡുകള്‍, ഹൗസ് ബോട്ടുകള്‍, ഹോംസ്‌റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ടൂറിസം മേഖയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും 2021 ജൂലൈ 31 ന് മുമ്പ് വാക്‌സിനേഷന്‍ െ്രെഡവ് നടത്തും. ആദ്യമായി കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്കും രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കും വാക്‌സിന്‍ െ്രെഡവിന്റെ സേവനം പ്രയോജനപ്പെടുത്താം. കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാറും ജില്ലാ കക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്ന്ഉദ്ഘാടനം ചെയ്തു.ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി ജി. അഭിലാഷ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, മുന്‍പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് , സെക്രട്ടറി ജോസ് പ്രദീപ്, വാക്‌സിനേഷന്‍ െ്രെഡവ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it