Kerala

ആര്‍ടിപിസി ആര്‍ നിരക്ക് കുറച്ച നടപടി:ലാബുടമകളുടെ അപ്പീല്‍ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

പ്രതിസന്ധി ഘട്ടത്തില്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു.കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിശോധനാനിരക്ക് കുറച്ചതെന്നും നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു

ആര്‍ടിപിസി ആര്‍ നിരക്ക് കുറച്ച നടപടി:ലാബുടമകളുടെ അപ്പീല്‍ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
X

കൊച്ചി: കൊവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ബഞ്ച് വിധിക്കെതിരെ സ്വകാര്യ ലാബുടമകല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി 21നു വിധി പറയനായി മാറ്റി. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് മുതലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ലാബുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു.

നിരക്ക് കുറയ്ക്കാന്‍ അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കാണ്. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുന്‍പ് തങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആരാഞ്ഞില്ലെന്നും ലാബുടമകള്‍ വാദിച്ചു. എന്നാല്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിശോധനാനിരക്ക് കുറച്ചതെന്നും നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു.

നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേയെന്നും കോടതി ആരാഞ്ഞു.ആര്‍ടി- പിസിആര്‍ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് കൊണ്ടാണ് ലാബുടമകളുടെ ഹരജികള്‍ തള്ളിയത്. ഇതിനെതിരെയാണ് ലാബുടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

Next Story

RELATED STORIES

Share it