- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. രാത്രി ഒമ്പതു മുതല്‍ പത്തുവരെ പാഴ്സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ അനുവദിക്കും.
കോട്ടയം: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ ഭേദഗതി വരുത്തി ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. ഇതനുസരിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തനാനുമതിയുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. രാത്രി ഒമ്പതു മുതല്‍ പത്തുവരെ പാഴ്സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ അനുവദിക്കും. വഴിയോര ഭക്ഷണശാലകളില്‍ അംഗീകാരമുള്ളവയ്ക്ക് മാത്രം ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ പരാമര്‍ശിക്കുന്ന നിയന്ത്രണങ്ങള്‍ മാത്രം അതത് പ്രദേശങ്ങളില്‍ ബാധകമായിരിക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളും സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരും ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും നടപടി സ്വീകരിക്കും.
RELATED STORIES
ഫലസ്തീന് അഞ്ച് ലക്ഷം രൂപ നല്കി കീര്‍ത്തി കിസാന്‍ യൂണിയന്
16 Nov 2024 2:23 PM GMTമണിപ്പൂരില്‍ മന്ത്രിമാരുടെ വീടിന് നേരെ ആക്രമണം; ഇന്റര്‍നെറ്റ്...
16 Nov 2024 1:32 PM GMTനടിയോട് മോശമായി പെരുമാറിയെന്ന പരാതി; രഞ്ജിത്തിനെതിരേ കുറ്റപത്രം...
16 Nov 2024 1:11 PM GMTകോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
16 Nov 2024 12:10 PM GMTസിനിമാ മേഖലയിലെ പീഡനം: 18 കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
16 Nov 2024 12:03 PM GMTഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു
16 Nov 2024 10:05 AM GMT