Kerala

കൊവിഡ്: ഭിന്നശേഷിക്കാര്‍ക്ക് വാക്സിനെടുക്കാന്‍ മെയ് 31ന് ആലപ്പുഴയില്‍ പ്രത്യേക ക്രമീകരണം

18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8075297123, 8606613406, 9947049233 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ല സാമൂഹിക നീതി ഓഫീസര്‍ എ ഒ അബിന്‍ അറിയിച്ചു

കൊവിഡ്: ഭിന്നശേഷിക്കാര്‍ക്ക് വാക്സിനെടുക്കാന്‍ മെയ് 31ന് ആലപ്പുഴയില്‍ പ്രത്യേക ക്രമീകരണം
X

ആലപ്പുഴ: കൊവിഡ് വാക്സിനേഷന്‍ മുന്‍ഗണന വിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയില്‍ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്സിനേഷന്‍ ലഭ്യമാക്കും.18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

വാക്സിനേഷന്‍ കേന്ദം നിശ്ചയിച്ച മൊബൈല്‍ സന്ദേശം (അപ്രൂവല്‍ മെസേജ്) ലഭ്യമായ 18-44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 45 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് മെയ് 31ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗകര്യമൊരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 100 ഭിന്നശേഷിക്കാര്‍ക്കാണ് ഓരോ കേന്ദ്രത്തിലും വാക്സിനേഷന് വേണ്ടി സൗകര്യം ഒരുക്കിയിട്ടുള്ളത്.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാര്‍ അതത് അങ്കണവാടി വര്‍ക്കര്‍മാരെ വിവരം അറിയിക്കേണ്ടതും അവരുടെ നിര്‍ദ്ദേശാനുസരണം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുമാണ്. വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8075297123, 8606613406, 9947049233 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ല സാമൂഹിക നീതി ഓഫീസര്‍ എ ഒ അബിന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it