Kerala

കൊവിഡ് വ്യാപനം രൂക്ഷം: ഇടുക്കിയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ നാലുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് മേഖലകളായിരിക്കും. 1, 2, 4, 17 വാര്‍ഡുകളിലാണ് നാളെ രാവിലെ 6 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കൊവിഡ് വ്യാപനം രൂക്ഷം: ഇടുക്കിയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ നാലുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
X

ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച വണ്ണപ്പുറം പഞ്ചായത്തിലെ നാലുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് മേഖലകളായിരിക്കും. 1, 2, 4, 17 വാര്‍ഡുകളിലാണ് നാളെ രാവിലെ 6 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ആശുപത്രികളും പെട്രോള്‍ പമ്പുകളും, പാചകവാതക വിതരണ ഏജന്‍സികളും മെഡിക്കല്‍ ഷോപ്പുകളും അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടിനുപുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വിതരണത്തിനുമല്ലാതെ പ്രസ്തുത വാര്‍ഡുകള്‍ക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കുന്നതല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കും മില്‍ക്ക് ബൂത്തുകള്‍ക്കും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂരവാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും.

Next Story

RELATED STORIES

Share it