Kerala

കൊവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ രണ്ടു ദിവസമായി പരിശോധിച്ചത് 36,390 ആളുകളെ

സംസ്ഥാനതലത്തില്‍ ഏറ്റവുമധികം കൊവിഡ് പരിശോധന നടത്തുന്നത് എറണാകുളം ജില്ലിയിലാണ്.ഇന്നുമാത്രം 20180 പരിശോധനകളാണ് ജില്ലയില്‍ നടന്നത്. ക്യാംപയിന്റെ ഭാഗമായി 30900 പരിശോധനകളാണ് എറണാകുളം ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ആരംഭിക്കുവാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ രണ്ടു ദിവസമായി പരിശോധിച്ചത് 36,390 ആളുകളെ
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത് 36390 ആളുകളെ. ഇന്നുമാത്രം 20180 പരിശോധനകളാണ് ജില്ലയില്‍ നടന്നത്. ക്യാംപയിന്റെ ഭാഗമായി 30900 പരിശോധനകളാണ് എറണാകുളം ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ആരംഭിക്കുവാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

പരിശോധനയില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവര്‍ക്കായി ചികില്‍സാ നിരീക്ഷണ സൗകര്യങ്ങള്‍ ആരോഗ്യ വിഭാഗം ഉറപ്പാക്കുന്നുണ്ട്. രണ്ട് ദിവസത്തെ പ്രത്യേക പരിശോധനാ ക്യാംപയിന്‍ പൂര്‍ത്തിയായെങ്കിലും പതിവ് കോവിഡ് പരിശോധനകള്‍ ജില്ലയില്‍ തുടരും. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം ഒന്‍പതിനായിരത്തിലധികം കൊവിഡ് പരിശോധനകള്‍ ജില്ലയില്‍ നടത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ ഏറ്റവുമധികം കൊവിഡ് പരിശോധന നടത്തുന്നത് എറണാകുളം ജില്ലിയിലാണ്.

കൊവിഡിന്റെ അതിവ്യാപനം ചെറുക്കുന്നതിനായി തിരഞ്ഞെടുപ്പ് കാലത്തുള്‍പ്പെടെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ടവരെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കൊവിഡിതര രോഗികളെയും കൂട്ടിരിപ്പുകാരെയുമടക്കം ഉള്‍പ്പെടുത്തിയായിരുന്നു രണ്ട് ദിവസത്തെ പ്രത്യേക കൊവിഡ് പരിശോധനാ ക്യാംപയിന്‍. ക്യാംപയിന്റെ ഭാഗമായി സഞ്ചരിക്കുന്ന പരിശോധനാ സംഘങ്ങള്‍, പൊതു, സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിരുന്നു.ജില്ലിയില്‍ ഇതുവരെ ഏഴു ലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it