Kerala

മെഡിക്കല്‍ കോളജില്‍ മരിച്ച കൊണ്ടാഴി സ്വദേശിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് ഫലം നെഗറ്റീവാണെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളജില്‍ മരിച്ച കൊണ്ടാഴി സ്വദേശിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
X

തൃശൂര്‍: കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞ കൊണ്ടാഴി സ്വദേശിനിയുടെ (65) കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചത്. ഇവരുടെ ട്രൂനാറ്റ് ഫലവും നെഗറ്റീവായിരുന്നു.

കൊവിഡ് ഫലം നെഗറ്റീവാണെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അത്യാഹിത വിഭാഗത്തില്‍ ഇവരെ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും പ്രിന്‍സിപ്പല്‍ എം എ ആന്‍ഡ്രൂസ് അറിയിച്ചു.

Next Story

RELATED STORIES

Share it