Kerala

എറണാകുളത്ത് ഇന്ന് 135 പേര്‍ക്ക് കൊവിഡ്;128 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് ഏറ്റവും അധികം ഫോര്‍ട് കൊച്ചയിലാണ്.126 പേര്‍ക്കാണ് ഇന്ന് ഫോര്‍ട് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത്.ഇന്ന് 48 പേര്‍ രോഗ മുക്തി നേടി. 898 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

എറണാകുളത്ത് ഇന്ന് 135 പേര്‍ക്ക് കൊവിഡ്;128 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.128 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇതില്‍ 26 പേര്‍ ഫോര്‍ട് കൊച്ചി സ്വദേശികളാണ്.നാല് കൂത്താട്ടു കുളം സ്വദേശികള്‍,രണ്ട്വടക്കേക്കര സ്വദേശികള്‍,അങ്കമാലി തുറവൂര്‍ സ്വദേശികളായ ആറു പേര്‍,നാലു ചൂര്‍ണിക്കര സ്വദേശികള്‍,നാല് മട്ടാഞ്ചേകി സ്വദേശികള്‍,ഒമ്പത് കടുങ്ങല്ലൂര്‍ സ്വദേശികള്‍,10 തൃക്കാക്കര സ്വദേശികള്‍,നാല് പള്ളുരുത്തി സ്വദേശികള്‍,നാല് ഇടപ്പള്ളി സ്വദേശികള്‍,രണ്ട് കാലടി സ്വദേശികള്‍, പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നാലുപേര്‍,മൂന്ന് വെങ്ങോല സ്വദേശിനികള്‍

രണ്ട് ചോറ്റാനിക്കര സ്വദേശികള്‍,രണ്ട് കോട്ടുവളളി സ്വദേശിനികള്‍,രണ്ട് ചെങ്ങമനാട് സ്വദേശികള്‍,രണ്ട് നാവിക സേന ഉദ്യോഗസ്ഥര്‍,രണ്ട് മരട് സ്വദേശികള്‍,മൂന്നു കൊച്ചി സ്വദേശികള്‍,ഏലൂര്‍ സ്വദേശിനികളായ രണ്ട ആശാ പ്രവര്‍ത്തകര്‍ എന്നിവരെക്കൂടാതെകുട്ടമ്പുഴ സ്വദേശി,കീഴ്മാട് സ്വദേശി,കുമ്പളങ്ങി സ്വദേശിനി,മഞ്ഞപ്ര സ്വദേശിനി,തൃപ്പൂണിത്തുറ സ്വദേശിനി,പാലാരിവട്ടം സ്വദേശി,കീഴ്മാട് സ്വദേശിനി,ചിറ്റാറ്റുകര സ്വദേശി,വടക്കേക്കര സ്വദേശി,മരണമടഞ്ഞ പനങ്ങാട് സ്വദേശി,മരണമടഞ്ഞ കടുങ്ങല്ലൂര്‍ സ്വദേശിനി,നെല്ലിക്കുഴി സ്വദേശി,പാലാരിവട്ടം സ്വദേശിനി,എടത്തല സ്വദേശി,എളമക്കര സ്വദേശിനി,മഴുവന്നൂര്‍ സ്വദേശിനി,ചെല്ലാനം സ്വദേശി,ആലങ്ങാട് സ്വദേശി,കളമശ്ശേരി സ്വദേശി,ഏലൂര്‍ സ്വദേശിയായ കുട്ടി, കൂത്താട്ടുകുളം സ്വദേശി,പള്ളുരുത്തി സ്വദേശിനി,കുമ്പളം സ്വദേശി,പറവൂരിലെ ഒരു സ്വകാര്യആശുപത്രിയിലെ വടക്കേക്കര സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക,കലൂര്‍ സ്വദേശിനി,കുമ്പളം സ്വദേശി,വരാപ്പുഴ സ്വദേശി,അങ്കമാലി സ്വദേശി,അയ്യമ്പുഴ സ്വദേശി,കോതമംഗലം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

ബാംഗ്ലൂരില്‍ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി,സൗത്താഫ്രിക്കയില്‍ നിന്നെത്തിയ മൂക്കന്നൂര്‍ സ്വദേശി,അബുദാബിയില്‍ നിന്നെത്തിയ ഫോര്‍ട്ട് കൊച്ചി സ്വദേശി,ഹൈദരാബാദില്‍ നിന്നെത്തിയ കവളങ്ങാട് സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ കര്‍ണാടക സ്വദേശി,സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്ന് 48 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 898 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11253 ആണ്. ഇതില്‍ 9385 പേര്‍ വീടുകളിലും, 153 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1715 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 163 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലു നിന്ന് 88 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.1036 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1195 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 934 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 910 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2771 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it