- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്: അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ
53 പേര്‍ വിദേശത്തു നിന്നെത്തിയവരും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ വിദേശത്തു നിന്നെത്തിയവരും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം - 14, മലപ്പുറം - 11, ഇടുക്കി - 9, കോട്ടയം - 8, ആലപ്പുഴ - 7, കോഴിക്കോട് - 7, പാലക്കാട് - 5, കൊല്ലം - 5, എറണാകുളം - 5, തൃശ്ശൂര്‍ - 4, കാസര്‍കോട് - 3, കണ്ണൂര്‍ - 2, പത്തനംതിട്ട - 2 എന്നിങ്ങനെയാണ് രോഗബാധിതർ. അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 24 പേർ കൊവിഡ് മുക്തരായി. ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം- ആറ്, കൊല്ലം- രണ്ട്, കോട്ടയം - മൂന്ന്, തൃശൂര്‍ - ഒന്ന്, കോഴിക്കോട്- അഞ്ച്, കണ്ണൂര്‍ - രണ്ട്, കാസര്‍കോട്- നാല് ആലപ്പുഴ- ഒന്ന് എന്നിങ്ങനെയാണ്. നിലവിൽ 632 പേര്‍ ചികിത്സയിലാണ്.160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരില്‍ ആശുപത്രിയിലുള്ളത്. 158681 പേര്‍ വീടുകളിൽ ക്വാറന്റീനില്‍ കഴിയുകയാണ്. ഇന്ന് 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73712 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 69606 എണ്ണം നെഗറ്റീവാണ്. സെന്റിനല്‍സ് സര്‍വ്വേയുടെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിലെ 16711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15264 എണ്ണം നെഗറ്റീവായി.
അതേസമയം, സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ 128 ആയി. വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന സഹോദരങ്ങളില്‍ ഈ ഘട്ടത്തില്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിവസേന ആളുകള്‍ വരുന്നുണ്ട്. സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വൈദ്യപരിശോധന, ക്വാറന്റീന്‍, സ്രവ പരിശോധന, പോസിറ്റീവാകുന്നവര്‍ക്ക് ചികിത്സ, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണം ഇതൊക്കെ ചിട്ടയായി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന തോത് പിടിച്ചുനിര്‍ത്താനായി. ജൂണ്‍ രണ്ട് വരെ 140 വിമാനങ്ങളില്‍ 24333 പേരാണ് തിരിച്ചെത്തിയത്. മൂന്ന് കപ്പല്‍ വഴി 1488 പേരും വിദേശത്ത് നിന്നെത്തി. മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്. മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് പരിപാടി മുഖേന പ്രവാസികള്‍ തിരികെ വന്നത്.
RELATED STORIES
കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍...
9 Jan 2025 5:16 PM GMTഅമൃത്പാല്‍ സിങ്ങ് എംപിക്കെതിരേ യുഎപിഎ ചുമത്തി
9 Jan 2025 4:52 PM GMTഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTമണിപ്പൂരില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച്...
9 Jan 2025 1:39 PM GMTപുലിക്കെണിയുടെ കമ്പികള്‍ കടിച്ചു പൊളിച്ച് പുള്ളിപ്പുലി രക്ഷപ്പെട്ടു
9 Jan 2025 12:42 PM GMT