- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: അടിയന്തര ചികില്‍സാ സഹായവുമായി ജാഗ്രതാ മൊബൈല്‍ യൂനിറ്റുകള്‍; രോഗീപരിചരണത്തിന് 96 യൂനിറ്റുകള്‍
കോഴിക്കോട്: ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ (ഹോം ക്വാറന്റൈന്‍) കഴിയുന്നവരുടെയും ആശുപത്രിയിലെത്താന്‍ കഴിയാത്ത കൊവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലയില്‍ 'ജാഗ്രത കൊവിഡ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍' പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യസംരംഭമാണിത്. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൂടുതല്‍ മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.
തദ്ദേശതല കണ്‍ട്രോള്‍ റൂമില്‍നിന്നും ലഭിക്കുന്ന മുന്‍ഗണനക്രമമനുസരിച്ചായിരിക്കും രോഗീപരിചരണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ഓഫിസറും സ്റ്റാഫ് നഴ്‌സും ആരോഗ്യപ്രവര്‍ത്തകയുമാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലുണ്ടാവുക. ജീവനക്കാരുടെ ലഭ്യത നാഷനല്‍ ഹെല്‍ത്ത് മിഷനും വാഹന സൗകര്യം ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉറപ്പുവരുത്തും. പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റില്‍ സ്റ്റാഫ് നേഴ്‌സും ആരോഗ്യപ്രവര്‍ത്തകയുമാണുണ്ടാവുക. ഇവരെ പഞ്ചായത്ത് നിയമിക്കും.
ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്തി ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. സുഗമമായ പ്രവര്‍ത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തും. ജില്ലയില്‍ 82 മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ടെസ്റ്റിനും ചികില്‍സയ്ക്കുമായി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ 14 മൊബൈല്‍ യൂനിറ്റുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവ കൂടിയാകുമ്പോള്‍ 96 കൊവിഡ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നാഷനല്‍ ഹെല്‍ത്ത് മിഷനുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൊവിഡ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ സേവനവും ടെലി മെഡിസിന്‍ സംവിധാനവും പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു.
RELATED STORIES
വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി...
5 Jan 2025 7:02 AM GMTസിഡ്നിയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ്...
4 Jan 2025 5:53 AM GMT