Kerala

പൂജപ്പുര സെൻട്രൻ ജയിലിൽ 218 പേർക്ക് കൊവിഡ്: തടവുകാരും ജീവനക്കാരും ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേർക്ക്

അ​ന്തേ​വാ​സി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

പൂജപ്പുര സെൻട്രൻ ജയിലിൽ 218 പേർക്ക് കൊവിഡ്: തടവുകാരും   ജീവനക്കാരും ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേർക്ക്
X

തി​രു​വ​ന​ന്ത​പു​രം: ആൻ്റിജൻ പരിശോധനയിൽ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 53 പേ​ർ​ക്കു കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 50 ത​ട​വു​കാ​രും ര​ണ്ടു ജ​യി​ൽ ജീ​വ​ന​ക്കാ​രും ജ​യി​ൽ ഡോ​ക്ട​റു​മാ​ണു ഇന്ന് കൊവി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മാ​ത്രം 218 പേ​ർ​ക്കാ​ണു രോഗം സ്ഥി​രീ​ക​രി​ച്ച​ത്.

പു​തു​താ​യി ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പ്ര​തി​ക​ളെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു ജ​യി​ലി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​യി​ലി​നു​ള്ളി​ൽ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്തേ​വാ​സി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് പു​റ​മേ ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രോ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ജ​യി​ലി​ൽ നി​ന്നു ത​ന്നെ ജ​യി​ൽ ആ​സ്ഥാ​ന​ത്ത് ശു​ചീ​ക​ര​ണ​ത്തി​ന് വ​ന്ന ര​ണ്ട് അ​ന്തേ​വാ​സി​ക​ൾ​ക്കും രോ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ജ​യി​ൽ ആ​സ്ഥാ​നം മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ ജ​യി​ൽ ഡി​ജി​പി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

കഴിഞ്ഞ ദിവസം 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്കും തൊട്ടുപിന്നാലെ 100 പേരിൽ പരിശോധന നടത്തിയപ്പോൾ 42 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 163 പേരെ പരിശോധിച്ചതിലാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രമുള്ള 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശോധന നടത്താൻ തീരുമാനമായിട്ടുണ്ട്. നാലു ദിവസമായി ജയിലിൽ ആൻ്റിജൻ പരിശോധന നടത്തിവരികയാണ്.

Next Story

RELATED STORIES

Share it