- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ
ജനപ്രതിനിധികളെ ക്ഷണിക്കാതെ ബോധപൂർവ്വം അവഗണിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണം.
തിരുവനന്തപുരം: ജനപ്രതിനിധികളെ ക്ഷണിക്കാതെ ബോധപൂർവ്വം അവഗണിച്ചെന്ന് ആരോപിച്ച് ശ്രീ നാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ നിന്ന് സിപിഐ വിട്ടുനിന്നു. ഡെപ്യൂട്ടി സ്പീക്കർ വി ശശി, സി ദിവാകരൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. സിപിഐയുടെ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി നേതൃത്വം രംഗത്തെത്തി.
സിപിഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവ് ശീലമാണ് ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്‍റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും ജില്ലയിലെ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സിപിഐ ജനപ്രതിനിധികളെ അവഗണിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ കാണിക്കുന്നത്. ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ചടങ്ങിന് സിപിഐ ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളതായി നേതൃത്വം അറിയിച്ചിരുന്നില്ല. പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പിണങ്ങി മാറി നിൽക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനാണ് അനാച്ഛാദനം ചെയ്തത്. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകമായി സംസ്ഥാന സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. നവോഥാന നായകനായ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
RELATED STORIES
ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMTവിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMT