Kerala

ക്ഷാമബത്ത കുടിശിക പണം ബുധനാഴ്ച മുതല്‍

1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. 15, 16, 17 തീയതികളിലായി ഡിഎ വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്.

ക്ഷാമബത്ത കുടിശിക പണം ബുധനാഴ്ച മുതല്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത കുടിശിക പണം ബുധനാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി ശമ്പളവിതരണത്തിലെ ക്രമീകരണത്തിന് അനുസരിച്ച് പണമായി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്. 1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. 15, 16, 17 തീയതികളിലായി ഡിഎ വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്.

പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശിക പണമായിത്തന്നെ അവരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞു. 603 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്. ആകെ 1700 ലധികം കോടി രൂപയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഇപ്പോള്‍ കുടിശിക ഇനത്തില്‍ വിതരണം ചെയ്യുന്നത്. പുതിയ അധ്യായവര്‍ഷാരംഭത്തില്‍ ഇത് വലിയൊരു കൈത്താങ്ങാകും.

2018 ജനുവരി ഒന്ന് മുതല്‍ കുടിശികയായിരുന്ന രണ്ട് ശതമാനവും ജൂലൈ ഒന്ന് മുതല്‍ കുടിശികയായിരുന്ന മൂന്ന് ശതമാനവും ക്ഷാമബത്തയാണ് ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഭവസമാഹരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ മൂലമാണ് 15 ദിവസത്തേയ്ക്ക് ഇത് മാറ്റിവയ്‌ക്കേണ്ടി വന്നത്. എന്നാല്‍ കുടിശിക പണമായി നല്‍കുമെന്ന ബജറ്റ് വാഗ്ദാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒരിക്കല്‍പ്പോലും പിന്നോട്ടു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it