- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഴക്കടല്‍ മല്‍സ്യബന്ധനം: അമേരിക്കന്‍ കമ്പനിയും കെഎസ്ഐഎന്‍സിയുമായി 2950 കോടി രൂപയുടെ പദ്ധതിക്ക് ധാരണ
ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മല്‍സ്യബന്ധനത്തിനായി 400ട്രോളറുകളാണ് കെഎസ്ഐഎന്‍സിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തില്‍ നിര്‍മിക്കുക.കെഎസ്ഐഎന്‍സി എം ഡി എന്‍ പ്രശാത്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.
കൊച്ചി: കേരളത്തിലെ മല്‍സ്യബന്ധന മേഖലയില്‍ 2950 കോടിരൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെഎസ്ഐഎന്‍സി)നും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു. കെഎസ്ഐഎന്‍സി എം ഡി എന്‍ പ്രശാത്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'അസന്‍ഡ് 2020' നിക്ഷേപസമാഹരണ പരിപാടിയില്‍ഇഎംസിസിയും സര്‍ക്കാരുമായി ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക്തുടക്കമാകുന്നത്.
ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മല്‍സ്യബന്ധനത്തിനായി 400ട്രോളറുകളാണ് കെഎസ്ഐഎന്‍സിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തില്‍ നിര്‍മിക്കുക. നിലവില്‍ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിക്കുന്നത് . ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്ന ഈ മത്സ്യബന്ധന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയില്‍ പൂര്‍ണമായും കേരളത്തിന്റെ കയ്യൊപ്പു പതിയും. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായി മാറും ഈ പദ്ധതി.ഇഎംസിസിക്ക് ട്രോളറുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് കെഎസ്ഐഎന്‍സി ഒരുക്കിക്കൊടുക്കുക.
ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളര്‍ നിര്‍മിക്കാന്‍ ഉണ്ടാകുന്ന ചെലവ്. ഇവ നിലവിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഇത്രയും ട്രോളറുകള്‍ മല്‍സ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് അടുക്കാന്‍ നിലവില്‍ കേരളത്തിലെ ഹാര്‍ബറുകളില്‍ ആവശ്യത്തിന് സൗകര്യമില്ല. അതിനായി ഹാര്‍ബറുകള്‍ക്കൊപ്പം പുതിയ ഹാര്‍ബറുകളും കെഎസ്ഐഎന്‍സി വികസിപ്പിക്കും. ഇത്തരത്തില്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മല്‍സ്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇഎംസിസി കേരളത്തില്‍ യൂനിറ്റുകള്‍ തുറക്കും. ഇവിടെ മല്‍സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് . കേരളത്തില്‍ തുറക്കുന്ന 200 ഔട്‌ലെറ്റുകള്‍ വഴി സംസ്‌കരിച്ച മല്‍സ്യം വിറ്റഴിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതിയെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജുവര്‍ഗീസ് പറഞ്ഞു.
ഇഎംസിസിയുടെ കടന്നുവരവോടെ 25000ല്‍പരം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന് കെഎസ്ഐഎന്‍സി മാനേജിംഗ് ഡയറക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ഗവേഷണ ആവശ്യങ്ങള്‍ക്കായി ഒരു ട്രോളര്‍ സൗജന്യമായി നല്‍കും. സിഎംഎഫ്ആര്‍ഐ യുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മല്‍സ്യബന്ധനമാണ് ലക്ഷ്യം. ഇതിലൂടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.മല്‍സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്.കെഎസ്ഐഎന്‍സി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക് ഓര്‍ഡറാണിതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT