Kerala

എംഎല്‍എ ഹോസ്റ്റലില്‍ ചികില്‍സാ നിഷേധം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

മാധ്യമപ്രവര്‍ത്തകനായ എല്‍ അജിത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

എംഎല്‍എ ഹോസ്റ്റലില്‍ ചികില്‍സാ നിഷേധം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി
X

തിരുവനന്തപുരം: രക്തസമ്മര്‍ദമുയര്‍ന്നതിനെത്തുടര്‍ന്ന് ബോധരഹിതനായ മാധ്യമപ്രവര്‍ത്തകനെ ചികില്‍സിക്കാന്‍ വിസമ്മതിച്ച എംഎല്‍എ ഹോസ്റ്റലിലെ ഡോക്ടര്‍മാരുടെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. മാധ്യമപ്രവര്‍ത്തകനായ എല്‍ അജിത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി എംഎല്‍എയെ കാണാന്‍ എംഎല്‍എ ഹോസ്റ്റലിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ രക്തസമ്മര്‍ദത്താല്‍ പെട്ടെന്നുണ്ടായ തലവേദന കാരണമാണ് ഹോസ്റ്റലിലുള്ള ആരോഗ്യവകുപ്പിന്റെ ക്ലിനിക്കിലെത്തിയത്. മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയാല്‍ മാത്രമേ തനിക്ക് ചികില്‍സിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.

രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഹോസ്റ്റലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് അരികിലെത്തിയപ്പോള്‍ തലവേദന കൂടി താന്‍ ബോധരഹിതനായെന്ന് പരാതിയില്‍ പറയുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it