Kerala

യുവതിക്ക് ചികില്‍സ നിഷേധിച്ചു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

യുവതിക്ക് ചികില്‍സ നിഷേധിച്ചു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
X

തിരുവനന്തപുരം: ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികില്‍സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അന്വേഷണ റിപോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്എടി ആശുപത്രി എന്നീ ആശുപത്രികളാണ് ചികില്‍സ നിഷേധിച്ചത്. ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളജില്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിട്ട് ആറുദിവസമാണെന്ന് മനസ്സിലായി.

Next Story

RELATED STORIES

Share it