Kerala

മാവോവാദികൾ കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തുമെന്ന് ഡിജിപി

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് ബലമേറുന്നു. രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പോലിസ് വാദത്തെ ചോദ്യംചെയ്ത് ദൃക്സാക്ഷികള്‍ രംഗത്തുവന്നു.

മാവോവാദികൾ കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തുമെന്ന് ഡിജിപി
X

തിരുവനന്തപുരം: മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തി പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡിജിപി പറഞ്ഞു.

അതേസമയം, മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് ബലമേറുന്നു. രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പോലിസ് വാദത്തെ ചോദ്യംചെയ്ത് ദൃക്സാക്ഷികള്‍ രംഗത്തുവന്നു. രണ്ടാം ദിവസം നടന്ന വെടിവെപ്പിൽ പോലിസ് നിന്ന ഭാഗത്തേക്ക് വെടിവന്നിട്ടില്ലെന്നാണ് വെളിപ്പെടുത്തൽ.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പോലിസിനൊപ്പം പോയ രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. കാടിനകത്ത് നിന്ന് വെടിയൊച്ച കേട്ടു. മാവോവാദികൾ വെടിവെക്കുകയാണെന്നാണ് അപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞ് ഒരു മൃതദേഹം തണ്ടർബോൾട്ട് സംഘം കാണിച്ച് തന്നുവെന്നും രമേശൻ പറയുന്നു.

Next Story

RELATED STORIES

Share it