Kerala

ഡോളര്‍ കടത്ത് കേസ്: പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസ്: പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
X

തിരുവനന്തപുരം: വിദേശത്തുനിന്ന് ഡോളര്‍ കടത്തിയെന്ന കേസിലെ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നു. പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കീമിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. 19ന് ഹാജരാവാനാണ് നിര്‍ദേശം. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.

നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലെറ്റില്‍ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്നുപേര്‍ക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാര്‍ഡ് അനുവദിച്ചത് ഷൈന്‍ ഹക്കീമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it