Kerala

ഡോളര്‍കടത്ത്: യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്യും; പ്രമുഖ രാഷ്ട്രീയ നേതാവിനെ ഉടന്‍ ചോദ്യം ചെയ്യും

ഇതിനായി രണ്ടു ഡ്രൈവര്‍മാരോട് തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കി. കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതിനിടയില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറാടെത്തു കഴിഞ്ഞു.സ്വപ്‌ന സുരേഷും പി എസ് സരിത്തും നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ വ്യക്തിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഡോളര്‍കടത്ത്: യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്യും; പ്രമുഖ രാഷ്ട്രീയ നേതാവിനെ ഉടന്‍ ചോദ്യം ചെയ്യും
X

കൊച്ചി: ഡോളര്‍കടത്തു കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിക്കും പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ ഡ്രൈവര്‍ മാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി രണ്ടു ഡ്രൈവര്‍മാരോട് തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കി. കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇവര്‍ക്കു പിന്നാലെ കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ വ്യക്തിയെയും ഉടന്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.ചോദ്യം ചെയ്യലിനു ഹാജരാകാണമെന്ന് നിര്‍ദേശിച്ച് ഇദ്ദേഹത്തിന് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.

സ്വര്‍ണക്കടക്കത്ത് കേസില്‍ സ്വപ്‌ന സുരേഷ്, പി എസ് സരിത് എന്നിവര്‍ അറസ്റ്റിലയതിനുശേഷവും ഇവരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷമാണ് സ്വപ്‌ന സുരേഷ് എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്വപ്‌നയെയും സരിത്തിനെയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.ഡോളര്‍ കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിക്ക് മുഖ്യപങ്കുള്ളതായി കസ്റ്റംസ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ ഇ ഡിയും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളര്‍ കടത്ത് കേസിലും പങ്കുള്ളതായും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.ഇതിനെല്ലാം പിന്നാലെയാണ് യുഎഇ കോണ്‍സുലേറ്റിലെ രണ്ടു ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.ഇതിനിടയില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറാടെത്തു കഴിഞ്ഞു.

സ്വപ്‌ന സുരേഷും പി എസ് സരിത്തും നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പ്രമുഖനായ വ്യക്തിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും.ഡോളര്‍ അടങ്ങിയ ബാഗ് ഈ വ്യക്തി സ്വപ്‌നയ്ക്കും സരിത്തിനും കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വ്യക്തിയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

Next Story

RELATED STORIES

Share it