- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ
പരാതിക്കാരി ധരിച്ച വസ്ത്രം പ്രതിയില്‍ ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന പരാമര്‍ശം വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും അതേ പോലെ ദുഷിച്ച മാനസിക നിലവാരമുള്ള സമാനമനസുള്ള കുറ്റാരോപിതര്‍ക്ക് ന്യായം കണ്ടെത്തി രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍ തുറന്നിടുന്നതുമാണ്.

തിരുവനന്തപുരം: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നതും അബദ്ധ ജടിലവും ആധുനിക കാലത്തെ പിറകോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയ പ്രയോഗവും സ്ത്രീ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പരാതിക്കാരി ധരിച്ച വസ്ത്രം പ്രതിയില്‍ ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന പരാമര്‍ശം വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും അതേ പോലെ ദുഷിച്ച മാനസിക നിലവാരമുള്ള സമാനമനസുള്ള കുറ്റാരോപിതര്‍ക്ക് ന്യായം കണ്ടെത്തി രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍ തുറന്നിടുന്നതുമാണ്.
സാമൂഹ്യ ചിന്താഗതിയെ അങ്ങേയറ്റം പുറകോട്ടടിപ്പിക്കുന്ന ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കോടതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും അന്തസ്സിന് ചേരാത്തതും തിരുത്തപ്പെടേണ്ടതുമാണ്. സ്ത്രീ മുന്നേറ്റത്തിന്റെ വര്‍ത്തമാന കാലത്ത് ലൈംഗികാതിക്രമണ പരാതി നല്‍കിയ സ്ത്രീക്കൊപ്പം നില്‍ക്കേണ്ട ന്യായപീഠങ്ങള്‍ വസ്തുതകളെ സദാചാര കണ്ണുകളാല്‍ വിലയിരുത്തുന്ന രീതി ശരിയല്ല.
ഭൂതകാലത്തിന്റെ ഇരുളിലിരുന്ന് എഴുതുന്ന ഇത്തരം വിധിക്കെതിരേയും ആശ്വാസ്യമല്ലാത്ത പദപ്രയോഗത്തിനെതിരേയും ശക്തമായി പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്‌ഐ പറഞ്ഞു.
RELATED STORIES
വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്, പ്രത്യേക സംഘം...
29 July 2025 2:54 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കുഴിക്കാന്‍ ജെസിബിയും
29 July 2025 2:51 PM GMTപതിനഞ്ചുകാരിയുടെ മുറിയില്‍ എട്ട് ദിവസം ഒളിച്ച് താമസിച്ച് പീഡനം;...
29 July 2025 2:28 PM GMTകാലിലെ മുറിവ് നായ നക്കിയതിന് പിന്നാലെ സ്ത്രീ മരിച്ചു
29 July 2025 2:20 PM GMTതൊഴിയൂര്‍ സുനില്‍ കൊലക്കേസ്: തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക്...
29 July 2025 1:55 PM GMTപതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
29 July 2025 11:24 AM GMT