Kerala

ബിയ്യം കനാല്‍ പ്രൊജക്റ്റ് യാഥാര്‍ഥ്യമാക്കണം: ഇ ടി മുഹമ്മദ് ബഷീര്‍

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രകാരം 298.38കോടി തൃശൂര്‍ പൊന്നാനി കോളുകള്‍ക്ക് വേണ്ടി ലഭ്യമായത് സ്വാഗതാര്‍ഹമായ നടപടി ആണെന്നും എംപി അഭിപ്രായപ്പെട്ടു.

ബിയ്യം കനാല്‍ പ്രൊജക്റ്റ് യാഥാര്‍ഥ്യമാക്കണം: ഇ ടി മുഹമ്മദ് ബഷീര്‍
X

മലപ്പുറം: ഭാരതപ്പുഴ ബിയ്യം കനാല്‍ പ്രൊജക്റ്റ് യാഥാര്‍ഥ്യമാക്കണമെന്നും മാണൂര്‍ കായലിനെ ബിയ്യം കായലിനോട് ബന്ധിപ്പിക്കുന്ന കുണ്ടയാര്‍ത്തോട് അടിയന്തിരമായി നവീകരിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. തിരൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റി വെബ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അതോറിറ്റി വൈസ് ചെയര്‍മാന്‍ കൂടി ആയ എംപി.

അതോറിറ്റി ചെയര്‍മാന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ആലോടി കോള്‍ പടവിന്റെയും നരണിപ്പുഴ കുമ്മിപ്പാലം കോള്‍ പടവ് ബണ്ട് നിര്‍മാണവും പുനരാരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കാര്‍ഷിക, യന്ത്ര സാമഗ്രികളില്‍ പെട്ട കൊയ്ത്തുമെതി യന്ത്രങ്ങള്‍ യഥാ സമയം ലഭ്യമാക്കേണ്ടതും വെള്ളപ്പൊക്കം, കൊവിഡ് എന്നിവ കൊണ്ട് പ്രവര്‍ത്തനം നിലച്ചുപോയ രണ്ടാം ഘട്ടത്തിലെ ജോലികള്‍ ഉടനെ പുനരാരംഭിക്കാനും എംപി ആവശ്യപ്പെട്ടു.

ഭാരതപ്പുഴ ബിയ്യം കനാല്‍ സര്‍വ്വേ ഉടനെ ആരംഭിക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പ്രകാരം 298.38കോടി തൃശൂര്‍ പൊന്നാനി കോളുകള്‍ക്ക് വേണ്ടി ലഭ്യമായത് സ്വാഗതാര്‍ഹമായ നടപടി ആണെന്നും എംപി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it