Malappuram

കാലടി സര്‍വകലാശാലയില്‍ ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ് എഫ്

കാലടി സര്‍വകലാശാലയില്‍ ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ് എഫ്
X

തിരൂര്‍: വെള്ളിയാഴ്ച ജുമുഅസമയത്ത് പരീക്ഷ നിശ്ചയിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പരാതിയുമായി എസ് എസ് എഫ്. ഏപ്രില്‍ 04, 11 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഒരു മണിക്ക് പരീക്ഷ കഴിയുമ്പോഴേക്ക് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ ആരാധനയായ ജുമുഅ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരീക്ഷാസമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് പരാതി നല്‍കി. മുഷ്താഖ് അലി അഹ്‌മദ്, ഫായിസ് വാക്കാലൂര്‍ നേതൃത്വം നല്‍കി.

മുന്‍പും ജുമുഅ സമയത്ത് പരീക്ഷ നിശ്ചയിച്ചപ്പോള്‍ എസ് എസ് എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളും ക്യാമ്പസ് യൂണിയനും പ്രതിഷധിച്ചതിനെത്തുടര്‍ന്ന് പുനഃക്രമീകരിച്ചിരുന്നു. വീണ്ടും ഇതാവര്‍ത്തിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.

അതേസമയം, ഏപ്രില്‍ രണ്ടിനാണ് കാലടി സര്‍വകലാശാലയില്‍ പരീക്ഷകള്‍ തുടങ്ങുന്നത്. ഒരു മാസത്തെ റമദാന്‍ വ്രതം പൂര്‍ത്തീകരിച്ച് ഈ മാസം 31 നോ, ഏപ്രില്‍ ഒന്നിനോ പെരുന്നാളാഘോഷിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്ന സന്ദര്‍ഭമാണിത്. പെരുന്നാളിന്റെ തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ നിശ്ചയിച്ച സര്‍വകലാശാല നടപടി വിദ്യാര്‍ഥിദ്രോഹമാണ്്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പെരുന്നാളിന്റെ അന്നുതന്നെ നാട്ടില്‍നിന്ന് തിരിച്ചാലേ പരീക്ഷക്ക് എത്താനാകൂ. ഫലത്തില്‍ പെരുന്നാള്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. സര്‍വകലാശാലയുടെ ഇത്തരം നടപടികള്‍ തികച്ചും അനുചിതമാണെന്ന് അനുചിതമായെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.






Next Story

RELATED STORIES

Share it