- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കല്‍ കോളജുകളിലെ ഇഎസ്‌ഐ സംവരണം ഒഴിവാക്കിയ നടപടി അപലപനീയം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
BY APH30 Sep 2020 2:17 PM GMT
X
APH30 Sep 2020 2:17 PM GMT
മലപ്പുറം: ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഇഎസ്‌ഐ, മെഡിക്കല്‍ ഡെന്റല്‍ കോളജുകളില്‍ ഉണ്ടായിരുന്ന സംവരണം ഒരു സര്‍ക്കുലറിലൂടെ എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി അത്യധികം അപലപനീയമാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇത് സംബന്ധിച്ച് എസ്ടിയു മുഖേന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എംപി പറഞ്ഞു. ഈ ക്വാട്ട സമ്പ്രദായം നിര്‍ത്തല്‍ ചെയ്തത് കടുത്ത അന്യായമാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ എംപി ചൂണ്ടിക്കാട്ടി . തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം അടക്കം ഉപയോഗപ്പെടുത്തി സ്ഥാപിച്ച മെഡിക്കല്‍ കോളജുകളില്‍ ആ വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന ന്യായമായ ആനുകൂല്യം എടുത്ത്കളഞ്ഞത് യാതൊരു ന്യായീകരണമില്ലാത്ത നടപടിയും നന്ദികേടുമാണ്. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രിക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT