Kerala

ഇടപ്പള്ളി-മൂത്തകുന്നം ഹൈവേ പദ്ധതി: കൊവിഡിനിടയില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ നീക്കം ജനദ്രോഹം:ദേശീയപാത സംയുക്ത സമരസമിതി

ആവര്‍ത്തിച്ചുള്ള പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ജനം മോചിതരായിട്ടില്ല. മറ്റൊരു പ്രളയത്തിന്റെ വക്കിലുമാണ്. ഇതിനിടയില്‍ കൊവിഡ് മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. വ്യാപാര മേഖലയാകെ തകര്‍ച്ചയിലാണ്. വലിയ ആശ്രയമായിരുന്ന പ്രവാസികള്‍ മുഴുവന്‍ തിരിച്ചെത്തുന്നു. മിക്ക വീടുകളിലും ഒരു പ്രവാസിയെങ്കിലും ഉണ്ട്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് തിരികെ എത്തുന്നവര്‍ക്ക് അന്തിയുറങ്ങാനുള്ള കൂര കൂടി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്തതുമാണ്

ഇടപ്പള്ളി-മൂത്തകുന്നം ഹൈവേ പദ്ധതി:  കൊവിഡിനിടയില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ നീക്കം ജനദ്രോഹം:ദേശീയപാത സംയുക്ത സമരസമിതി
X

കൊച്ചി: കൊവിഡ് മൂലം ജനങ്ങളാകെ പ്രതിസന്ധിയിലായിരിക്കെ 45 മീറ്റര്‍ ദേശീയപാത പദ്ധതിയുടെ പേരില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള മൂവായിരത്തോളം കുടുംബങ്ങളെ ആറ് മാസത്തിനകം കുടിയൊഴിപ്പിക്കും എന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനം ജനദ്രോഹവും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതു പോലുള്ള ഹീനമായ നടപടിയുമാണെന്ന് എന്‍ എച്ച്17. സംയുക്ത സമരസമിതി.ആവര്‍ത്തിച്ചുള്ള പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ജനം മോചിതരായിട്ടില്ല. മറ്റൊരു പ്രളയത്തിന്റെ വക്കിലുമാണ്. ഇതിനിടയില്‍ കൊവിഡ് മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. വ്യാപാര മേഖലയാകെ തകര്‍ച്ചയിലാണ്. വലിയ ആശ്രയമായിരുന്ന പ്രവാസികള്‍ മുഴുവന്‍ തിരിച്ചെത്തുന്നു. മിക്ക വീടുകളിലും ഒരു പ്രവാസിയെങ്കിലും ഉണ്ട്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് തിരികെ എത്തുന്നവര്‍ക്ക് അന്തിയുറങ്ങാനുള്ള കൂര കൂടി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്തതുമാണ്.

വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചു നിരത്താനുളള നീക്കം ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കും. ആയിരക്കണക്കിന് വീടുകളും കടകളും പൊളിച്ചടുക്കി നേരത്തെ ഏറ്റെടുത്ത 30 മീറ്റര്‍ യാതൊന്നും നിര്‍മ്മിക്കാതെ പാഴായും കിടക്കുന്നു. ആദ്യ കുടിയൊഴിപ്പിക്കലിന്റെ കെടുതികളും ബാധ്യതകളും ഇപ്പോഴും തീര്‍ന്നിട്ടില്ല. നഷ്ടപരിഹാര കേസുകള്‍ കോടതികളിലാണ്.ജനങ്ങളെ തഴഞ്ഞ് കോര്‍പ്പറേറ്റ് ബിഒടി മാഫിയകള്‍ക്ക് വേണ്ടി ഭൂമി പിടിച്ചുപറിച്ചു നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത ജനരോഷം നേരിടേണ്ടിവരുമെന്ന് സംയുക്ത സമരസമിതി യോഗം മുന്നറിയിപ്പ് നല്‍കി.45 മീറ്റര്‍ പദ്ധതിക്കും സാധ്യതാ പഠനത്തിനും എതിരെയുള്ള പരാതികള്‍ ബഹു. ഹൈക്കോടതി സ്വീകരിക്കുകയും പരിഗണനയില്‍ ഇരിക്കെയുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം കോടതിയലക്ഷ്യം ആണ്.

വിഷയം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുന്നിലെത്തിക്കാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചു.നിലവില്‍ ഏറ്റെടുത്ത് പാഴാക്കി ഇട്ടിരിക്കുന്ന 30 മീറ്ററില്‍ ആറുവരിപ്പാതയോ എലവേറ്റഡ് ഹൈവേയടക്കമുള്ള 10 വരി പാതയോ നിര്‍മ്മിച്ച് കോവിഡ് മഹാമാരിക്കിടെ മറ്റൊരു ദുരന്തം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും സര്‍വ്വെയടക്കമുള്ള മുഴുവന്‍ നടപടികളും ഉപേക്ഷിക്കണമെന്നും സംയുക്ത സമര സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഹാഷിം ചേന്നാമ്പിളളി, കെ വി സത്യന്‍ മാസ്റ്റര്‍, രാജന്‍ ആന്റണി, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, പ്രഫ. കെ എന്‍ നാണപ്പന്‍ പിളള, ടോമി ചന്ദനപ്പറമ്പില്‍, ടോമി അറക്കല്‍, സി വി ബോസ്, കെ എസ് സക്കരിയ്യ, ഹരിദാസ്, ജാഫര്‍ മംഗലശ്ശേരി, അഭിലാഷ്, അബ്ദുല്‍ ലത്തീഫ്, അഷ്‌റഫ്, കെ കെ തമ്പി, രാജേഷ് കാട്ടില്‍, കെ പ്രവീണ്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it