Kerala

മന്ത്രി കെ ടി ജലീലിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിനെ കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ വിളിച്ചു വരുത്തി ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതില്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ മൊഴികള്‍ ഇ ഡിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.

മന്ത്രി കെ ടി ജലീലിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും
X

കൊച്ചി: നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിനെ കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ വിളിച്ചു വരുത്തി ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതില്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ മൊഴികള്‍ ഇ ഡിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്.പല വിഷയങ്ങളിലും കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സമെന്റ് എത്തിച്ചേര്‍ന്നതെന്നാണ് വിവരം.ഇതേ തുടര്‍ന്നാണ് വീണ്ടും ജലീലിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

കോണ്‍സുലേറ്റുമായുള്ള ബന്ധം,നയതന്ത്ര ബാഗേജില്‍ മതഗന്രഥം അടക്കമുള്ളവ വന്നത് സംബന്ധിച്ച്,പ്രോട്ടോക്കോള്‍ വിഷയം, സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ം പ്രാഥമിക ഘട്ടത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇ ഡി ജലീലില്‍ നിന്ന് തേടിയതെന്നാണ് വിവരം.രണ്ടു തവണയായിട്ടാണ് ജലീലിനെ ചോദ്യം ചെയ്തിരുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ വെളളിയാഴ്ച നടന്ന ചോദ്യം ചെയ്യലിന്റെ വിവരം മാത്രമാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയില്‍ ഏകദേശം മൂന്നര മണിക്കൂറോളം ജലീലിനെ ചോദ്യം ചെയ്തിരുന്നുവെന്നുള്ള റിപോര്‍ടും പുറത്തുവരുന്നുണ്ട്.ജലീലിന്റെ സ്വത്തുക്കള്‍ അടക്കമുള്ള വിഷയങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

.

Next Story

RELATED STORIES

Share it