Kerala

മന്ത്രി കെ ടി ജലീലിന്റെ സ്വത്തുവിവരം ഇ ഡി അന്വേഷിക്കുന്നു; ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിസിനു സമീപമുള്ള റോഡിലൂടെ ഒരു വെളുത്ത ഇന്നോവ കാര്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്.അരൂരിലെ തന്റെ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ ജലീല്‍ തന്റെ ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തിയിട്ടതിനു ശേഷം പിന്നീട് അവിടെ നിന്നും വ്യവസായിയുടെ സ്വകാര്യ കാറിലാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഓഫിസില്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്

മന്ത്രി കെ ടി ജലീലിന്റെ സ്വത്തുവിവരം ഇ ഡി അന്വേഷിക്കുന്നു; ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്
X

കൊച്ചി: മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ചോദ്യം ചെയ്യലിനായി ഹാജരാകുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതേ തുടര്‍ന്ന് സെപ്ഷ്യല്‍ ബ്രാഞ്ച് ഈ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. മന്ത്രി കെ ടി ജലീലിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്.കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിസിനു സമീപമുള്ള റോഡിലൂടെ ഒരു വെളുത്ത ഇന്നോവ കാര്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്.

അരൂരിലെ തന്റെ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ ജലീല്‍ തന്റെ ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തിയിട്ടതിനു ശേഷം പിന്നീട് അവിടെ നിന്നും വ്യവസായിയുടെ സ്വകാര്യ കാറിലാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഓഫിസില്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്.കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിനു സമീപത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള സിസിടിവി ദൃശ്യങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കുന്നതെന്നാണ് വിവരം.

മന്ത്രി കെ ടി ജലീലിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചുവെന്നു തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച വസ്തുത കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ സ്വത്തുവിവരങ്ങള്‍ ഇഡി ശേഖരിക്കുന്നതെന്നാണ് വിവരം.

Next Story

RELATED STORIES

Share it