Kerala

കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ അനാസ്ഥ;മനുഷ്യാവകാവകാശ കമ്മീഷന്‍ കലക്ടര്‍മാരുടെ യോഗം വിളിക്കും

ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിക്കുന്നത്. ഒറ്റമശേരി, മറുവകടവ്,പുറക്കാട്,കാട്ടൂര്‍, അമ്പലപ്പുഴ, ചെല്ലാനം പ്രദേശങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതു കാരണം മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്.കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല

കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ അനാസ്ഥ;മനുഷ്യാവകാവകാശ കമ്മീഷന്‍ കലക്ടര്‍മാരുടെ യോഗം വിളിക്കും
X

കൊച്ചി: കടല്‍ ക്ഷോഭം കാരണം സ്ഥിരമായി നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന അറബികടലിന്റെ തീരത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിക്കും .ജൂലൈ ആദ്യ വാരത്തില്‍ യോഗം വിളിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് കമ്മീഷന്‍ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം.കലക്ടര്‍മാര്‍ക്ക് പുറമേ ജലവിഭവം, മത്സ്യബന്ധനം,തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും തഹസില്‍ദാര്‍മാരെയും യോഗത്തിന് വിളിക്കും.ഒറ്റമശേരി, മറുവകടവ്,പുറക്കാട്,കാട്ടൂര്‍, അമ്പലപ്പുഴ, ചെല്ലാനം പ്രദേശങ്ങളിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതു കാരണം മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ മഴയില്‍ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. മഴയുടെ ഭാഗമായുള്ള കാറും കോളും ഇപ്പോഴും തീരത്ത് നിന്ന് മാഞ്ഞിട്ടില്ല.കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല. ജീവിക്കാനുള്ള അവകാശം ഭരണഘടനാ ദത്തമാണ്. ജനങ്ങളുടെ സംരക്ഷണം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ആലപ്പുഴ, എറണാകുളം ജില്ലാ കലക്ടര്‍മാര്‍ ഉറക്കമുണര്‍ന്നാല്‍ മാത്രമേ വിവരണാതീതമായ അവസ്ഥക്ക് പരിഹാരമാവുകയുള്ളു.യോഗത്തില്‍ കലക്ടര്‍മാര്‍ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് റിപോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കണം. ജൂലൈയില്‍ നടക്കുന്ന സിറ്റിംഗില്‍ കലക്ടര്‍മാരുടെ റിപോര്‍ട്ട് കമ്മീഷന്‍ പരിഗണിക്കും.

Next Story

RELATED STORIES

Share it