- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തലവനായി മാര് ജോര്ജ് ആലഞ്ചേരിയെ അംഗീകരിക്കാന് കഴിയില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുള്ള അഡ്മിനിസ്ട്രേറ്റര് ആര്ച്ച് ബിഷപ്പ് വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദ ഭൂമിയിടപാടുകള് ഉള്പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളില് അതിരൂപത്ക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഈ തുക തിരികെ ലഭിക്കാന് നടപടി വേണമെന്നും യോഗത്തില് ആവശ്യമുയര്ന്നു. ഭുമി വില്പന വിവാദത്തെ തുടര്ന്ന് മാറ്റി നിര്ത്തിയിരുന്ന മാര് ജോര്ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്കിയതിലും സഹായമെത്രാന്മാരായ മാര് സെബാസ്റ്റ്യന് എടയന്ത്രത്ത്, മാര് ജോസ് പുത്തന്വീട്ടില് എന്നിവരെ പുറത്താക്കിയതിലും യോഗത്തില് രൂക്ഷമായ വിമര്ശനമുയര്ന്നു
കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തലവനായി സിറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയെ അംഗീകരിക്കാനാകില്ലെന്ന് അല്മായ മുന്നേറ്റം എന്ന പേരില് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള് നടത്തിയ യോഗം വ്യക്തമാക്കി.കലൂര് റിന്യുവല് സെന്ററിലായിരുന്നു യോഗം. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുള്ള അഡ്മിനിസ്ട്രേറ്റര് ആര്ച്ച് ബിഷപ്പ് വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദ ഭൂമിയിടപാടുകള് ഉള്പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളില് അതിരൂപത്ക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഈ തുക തിരികെ ലഭിക്കാന് നടപടി വേണമെന്നും യോഗത്തില് ആവശ്യമുയര്ന്നു. ഭുമി വില്പന വിവാദത്തെ തുടര്ന്ന് മാറ്റി നിര്ത്തിയിരുന്ന മാര് ജോര്ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്കിയതിലും സഹായമെത്രാന്മാരായ മാര് സെബാസ്റ്റ്യന് എടയന്ത്രത്ത്, മാര് ജോസ് പുത്തന്വീട്ടില് എന്നിവരെ പുറത്താക്കിയതിലും യോഗത്തില് രൂക്ഷമായ വിമര്ശനമുയര്ന്നു. സഹായമെത്രാന്മാര്ക്ക് പദവികള് തിരികെ നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപതയെ വിഭജിക്കാനും ദുര്ബലപ്പെടുത്താനും നടത്തുന്ന ഗൂഡശ്രമങ്ങളെ ചെറുത്ത് തോല്പിക്കും.എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ സത്യങ്ങളും പുറത്തു കൊണ്ടുവരണം. അതിനായി നടത്തുന്ന മുഴുവന് പരിശ്രമങ്ങളെയും തങ്ങള് പിന്തുണയക്കുമെന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.എറണാകുളം-അങ്കമാലി അതിരൂപതയെയും ഇവിടുത്തെ ബിഷപുമാരെയും വൈദികരെയും വിശ്വാസികളെയും അപമാനിച്ചുകൊണ്ട് കള്ളപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണം.അന്തഛിദ്രം വളര്ത്താന് കത്തോലിക്ക സഭയുടെയും സീറോ മലബാര് സഭയുടെയും പേര് അനധികൃതമായി ഉപയോഗിച്ചുകൊണ്ട് വ്യാജ പ്രചരണം നടത്തുന്ന സംഘടനകളെയും സോഷ്യല് മീഡിയസൈറ്റുകളെയും ഗ്രൂപ്പുകളെയും വ്യാജ വക്താക്കളെയും നിയന്ത്രിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാന് അധികൃതര് തയാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സത്യത്തിനു വേണ്ടി നിലകൊള്ളുന്ന അതിരൂപതയിലെ മെത്രാന്മാരെയും വൈദികരെയും അല്മായരെയും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില് കള്ള കേസുകളും സാക്ഷി മൊഴികളും ഉണ്ടാക്കി പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചാല് ഇനി തങ്ങള് നിശബ്ദരായിരിക്കില്ലെന്നും അതിനെതിരെ ശക്തമായി അണിനിരക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.അതിരൂപതയുടെ സ്വത്തുവകകളുടെ ക്രയവിക്രയങ്ങളില് സത്യസന്ധതയും സുതാര്യതയും വേണം.അതിരൂപത സ്വത്തുവകകള് ഉപയോഗിച്ച് നടത്തിയ ഉത്തരവാദിത്വ രഹിതവും അധാര്മികവും നിയമവിരുദ്ധവുമായ കച്ചവടങ്ങളില് യോഗം പ്രതിഷേധം രേഖപ്പെടുത്തുന്നു.
അതിരൂപതയക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ ഇത്തരം കച്ചവടങ്ങളില് പങ്കാളികളായ മുഴുവന് വ്യക്തികളെയും സഭാനിയമവും സിവില് നിയമവും അനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അതിരൂപതയിലെ ഭൂമി കച്ചവട വിവാദം അന്വേഷിച്ച ഫാ.ബെന്നി മാരാംപറമ്പില് കമ്മീഷന്,ഡോ.ഇഞ്ചോടി കമ്മീഷന്,അന്താരാഷ്ട്ര ഓഡിറ്റിംഗ് ഏജന്സിയായ കെപിഎംജി എന്നിവരുടെ റിപോര്ടുകള് പുറത്തു വിടണമെന്നും യോഗം ആവശ്യപ്പെട്ടു.വര്ഷങ്ങളായി അതിരൂപതയക്കുവേണ്ടി സേവനം നടത്തിവന്നിരുന്ന സഹായമെത്രാന്മാരെ യാതൊരു വിശദീകരണവും തേടാതെ സ്വാഭാവിക നീതിക്കു വിരുദ്ധമായി രാത്രിയില് ബിഷപ് ഹൗസില് നി്ന്നും പുറത്താക്കിയ നടപടി അംഗീകരിക്കാന് കഴിയില്ലെന്നും യോഗം വിലയിരുത്തി. അതിരൂപതയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഭരണ നിര്വഹണത്തിലും തീരുമാനമെടുക്കുന്ന സമിതികളിലും അല്മായര്ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും പ്രമേയത്തില് ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്...
14 Nov 2024 3:34 PM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്കാല...
12 Nov 2024 11:16 AM GMT