Kerala

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയില്‍ വീണ് യുവാവ് മരിച്ചു

പൂത്തോട്ട പാലത്തിലേയ്ക്ക് കയറുന്നതിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് മല്‍സ്യതൊഴിലാളികളും പോലിസും ചേര്‍ന്ന് അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയില്‍ വീണ് യുവാവ് മരിച്ചു
X

കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു പുഴയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വൈക്കം തെക്കേനട സ്വദേശി അര്‍ജുന്‍( 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.പൂത്തോട്ട പാലത്തിലേയ്ക്ക് കയറുന്നതിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയം പുഴയില്‍ മല്‍സ്യബന്ധത്തിലേര്‍പ്പെട്ടിരുന്നവര്‍ ബൈക്കുമായി യുവാവ് പുഴയില്‍ വീഴുന്നത് കണ്ട് ഉടന്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുനെ തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് പുഴയില്‍ നിന്നു കണ്ടെടുത്തിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it