- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം: ആന്തരിക അവയവങ്ങള്‍ പരിശോധനയക്ക് അയക്കും
പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ഉള്ളില്‍ നിന്നും രണ്ടു നാണയങ്ങള്‍ കണ്ടെത്തിയതായാണ് റിപോര്‍ടുകള്‍. കുട്ടി മരിക്കാനിടയായത് സംബന്ധികാരണം കണ്ടെത്തുന്നതിനാണ് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കുന്നതെന്നാണ് അറിയുന്നത്.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയി
കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാതെ മരിച്ച മുന്നു വയസുകാരന് പൃഥിരാജിന്റെ ആന്തരിക അവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയക്കും.പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ഉള്ളില്‍ നിന്നും രണ്ടു നാണയങ്ങള്‍ കണ്ടെത്തിയതായാണ് റിപോര്‍ടുകള്‍. കുട്ടി മരിക്കാനിടയായത് സംബന്ധിച്ചകാരണം കണ്ടെത്തുന്നതിനാണ് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കുന്നതെന്നാണ് അറിയുന്നത്.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയി.അവിടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
ആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്നു നന്ദിനി-രാജു ദമ്പതികളുടെ ഏക മകന് പൃഥ്വിരാജ്(3) ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചെങ്കിലും മതിയായ ചികില്‍സ നല്‍കാതെ പറഞ്ഞയക്കുകയായിരുന്നു. കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും വരുന്നുവെന്ന പേരില്‍ വിദഗ്ധ ചികില്‍സ നല്‍കാതെ മടക്കി അയക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വിഷയത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. സമഗ്രമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT