Kerala

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ നൂറനാട് സ്വദേശി മുനീര്‍ (കാട്ടാളന്‍ മുനീര്‍- 30) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ കാഞ്ഞിരക്കാട് സ്വദേശി അനസ്, ഒക്കല്‍ സ്വദേശി ഫൈസല്‍, ഭാര്യ ശംഖുമുഖം സ്വദേശിനി വര്‍ഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി മുനീര്‍ (കാട്ടാളന്‍ മുനീര്‍- 30) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ കാഞ്ഞിരക്കാട് സ്വദേശി അനസ്, ഒക്കല്‍ സ്വദേശി ഫൈസല്‍, ഭാര്യ ശംഖുമുഖം സ്വദേശിനി വര്‍ഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് മുനീറാണെന്നും പല പ്രാവശ്യമായി ഇയാള്‍ പണം നല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

സോഷ്യല്‍ മീഡിയാ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നുപേരെ പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നൂറനാട് നിന്നുമാണ് മുനീറിനെ പിടി കൂടിയത്. ആന്ധ്രയിലെ പഡേരുവില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ 123 പൊതികളിലായാണ് 225 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്.

റൂറല്‍ എസ് പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. പ്രതികളെ ആന്ധ്രയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. നേരത്തെ പിടിയിലായ മൂന്നുപേരും ഇപ്പോഴും റിമാന്‍ഡിലാണ്. റൂറല്‍ ഡിസ്ട്രിക്ക് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ടിം, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യു, എസ്‌ഐമാരായ ടി എം സൂഫി, എം ജി വിന്‍സന്റ്, എഎസ്‌ഐമാരായ ആന്റോ, ദേവസി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. മുനീറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it