Kerala

സീറോ മലബാര്‍ സഭാ ദിനാചരണം; സഭാ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചരണവുമായി അല്‍മായ മുന്നേറ്റം

അതിരൂപതയെ വഞ്ചിച്ച മാര്‍ ആന്റണി കരിയില്‍ തിരികെ പോകുക,വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകള്‍ക്ക് വിട്ടുതരില്ല.ഭൂമാഫിയകള്‍ക്ക് വേണ്ടി മാര്‍പ്പാപ്പയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സിനഡ് നടപടി തിരുത്തുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള പോസ്റ്ററുകള്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഫൊറോന, ഇടവക കേന്ദ്രങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്

സീറോ മലബാര്‍ സഭാ ദിനാചരണം; സഭാ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചരണവുമായി അല്‍മായ മുന്നേറ്റം
X

കൊച്ചി: ജൂലൈ മൂന്ന് സീറോ മലബാര്‍ സഭാദിനമായി കത്തോലിക്ക സഭ ആചരിക്കുന്നതിനിടയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന വിഷയത്തില്‍ സഭാ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചരണവുമായി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം.


എറണാകുളം അങ്കമാലി അതിരൂപതയെ ഒറ്റുകൊടുത്തവരോടുള്ള പ്രതിഷേധം വിശ്വാസികളുടെ കൂട്ടായ്മയായ അല്മായ മുന്നേറ്റം അതിരൂപത സംരക്ഷണദിനമായ ആചരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

അതിരൂപതയെ വഞ്ചിച്ച മാര്‍ ആന്റണി കരിയില്‍ തിരികെ പോകുക,വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകള്‍ക്ക് വിട്ടുതരില്ല.ഭൂമാഫിയകള്‍ക്ക് വേണ്ടി മാര്‍പ്പാപ്പയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സിനഡ് നടപടി തിരുത്തുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള പോസ്റ്ററുകള്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഫൊറോന, ഇടവക കേന്ദ്രങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it