- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ദിനാളിനെതിരെ വൈദികര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പിലേക്ക്; സമരം ഇന്ന് അവസാനിപ്പിച്ചേക്കും
ഇന്നലെയും ഇന്ന് രാവിലെ മുതലും സ്ഥിരം സിനഡുമായി നടന്ന ചര്‍ച്ചയിലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അഞ്ചു കാര്യങ്ങളാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ പ്രധാനമായും ഉന്നയിച്ചത്.ആഗസ്തില്‍ ചേരുന്ന പൊതു സിനഡില്‍ വൈദികര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച ചെയ്ത് അനൂകൂല തീരുമാനമുണ്ടാക്കാമെന്ന ധാരണയിലാണ് ഇരുവരും തമ്മില്‍ എത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചുനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് കര്‍ദിനാള്‍ വിരുദ്ധവിഭാഗം വൈദികര്‍ ബിഷപ് ഹൗസിനുള്ളില്‍ ആരംഭിച്ച ഉപവാസ സമരം ഒത്തു തീര്‍പ്പിലേക്ക്. ഇന്നലെയും ഇന്ന് രാവിലെ മുതലും സ്ഥിരം സിനഡുമായി നടന്ന ചര്‍ച്ചയിലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അഞ്ചു കാര്യങ്ങളാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ പ്രധാനമായും ഉന്നയിച്ചത്.സസ്‌പെന്റു ചെയ്ത സഹായമെത്രാന്‍മാരെ പൂര്‍ണ ചുമതല നല്‍കി തിരിച്ചെടുക്കുക, വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്നു മാറ്റുക. പ്രത്യേക അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക.കര്‍ദിനാളിനെ മാറ്റിനിര്‍ത്തി മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിരീക്ഷണത്തില്‍ സിനഡ് സമ്മേളനം നടത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും വൈദികര്‍ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്.
ഇന്നലെ നടന്ന ചര്‍ചയ്ക്കു ശേഷം സമരം ഒത്തു തീര്‍പ്പിലെത്തുമെന്ന്് പ്രതീക്ഷയാണ് വൈദികര്‍ നല്‍കിയത്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും അതു കൂടി വ്യക്തമായാല്‍ ഇന്ന് തന്നെ സമരം അവസാനിപ്പിച്ചേക്കുമെന്നും സുചനയുണ്ടായിരുന്നു ഇതു പ്രകാരം ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതാണ് വിവരം.ആഗസ്തില്‍ ചേരുന്ന പൊതു സിനഡില്‍ വൈദികര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച ചെയ്ത് അനൂകൂല തീരുമാനമുണ്ടാക്കാമെന്ന ധാരണയിലാണ് ഇരുവരും തമ്മില്‍ എത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കര്‍ദിനാളിനെതാരിയ വ്യാജ രേഖ കേസില്‍ അനാവശ്യമായി വൈിദകരെ വലിച്ചിഴയക്കില്ലെന്നും സിനഡ് അംഗങ്ങള്‍ വൈദികര്‍ക്ക് ഉറപ്പു നല്‍കിയതായും സൂചനയുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സമരം അവാസിപ്പിച്ചതിനു ശേഷം ഇവര്‍ മാധ്യമങ്ങളെ കാണുമെന്നാണ് ലഭിക്കുന്ന വിവരം
RELATED STORIES
പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍...
19 Dec 2024 7:26 AM GMTഫിഫ ദി ബെസ്റ്റ് വിനീഷ്യസ് ജൂനിയറിന്; എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ ...
18 Dec 2024 2:12 AM GMTമാഞ്ചസ്റ്റര്‍ ഡെര്‍ബി യുനൈറ്റഡിന്; ലാ ലിഗയില്‍ ബാഴ്സയ്ക്ക് തോല്‍വി;...
16 Dec 2024 6:02 AM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMT