- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കമാലിയില്‍ പിതാവ് എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന് അടിയന്തര ശസ്ത്രക്രിയ
തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നു. ഇത്് പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അങ്കമാലി ജോസ്പുരം,ചാത്തനാട്ട് വീട്,ഷൈജു തോമസ്(40) നെ ചെങ്ങമനാട് പോലിസ് അറസറ്റു ചെയ്തിരുന്നു.

കൊച്ചി: പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ.കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ അടിയന്തര ശസ്്ത്രക്രിയ നടത്തുന്നത്.തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നു. ഇത്് പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അങ്കമാലി ജോസ്പുരം,ചാത്തനാട്ട് വീട്,ഷൈജു തോമസ്(40) നെ ചെങ്ങമനാട് പോലിസ് അറസറ്റു ചെയ്തിരുന്നു.കുട്ടി തന്റേതല്ല എന്നുള്ള സംശയത്താലും, പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.ഈ മാസം 18 ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം.
കിടപ്പുമുറിയില്‍ വെച്ച് ഭാര്യയുടെ കൈയില്‍ നിന്നും കുട്ടിയെ ബലമായി പിടിച്ചുവാങ്ങിച്ച ഷൈജു തന്റെ കൈ കൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയുമായിരുന്നു.കുട്ടി കട്ടിലില്‍ നിന്ന് വീണതാണെന്നാണ് ആദ്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.പിന്നീട് കൊതുകിനെ കൊല്ലുന്ന ബാറ്റു വീശിയപ്പോള്‍ കൊണ്ടതാണെന്ന് പിന്നീട് പറഞ്ഞു.തുടര്‍ന്ന്് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലിസെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.ആശുപത്രിയില്‍ എത്തിച്ച സമയത്ത് കുഞ്ഞ് പൂര്‍ണമായും അബോധാവസ്ഥയിലാണെന്നും എന്നാല്‍ പിന്നീട് കുഞ്ഞ് കണ്ണുതുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
RELATED STORIES
സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTകോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു ...
27 May 2025 3:19 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന് എഡ്യൂ മീറ്റ് മെയ്...
15 May 2025 7:41 AM GMTമീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി
5 May 2025 5:37 AM GMT