Kerala

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു; യുവതിയടക്കം മുന്നു പേര്‍ പിടിയില്‍

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (41), ഒക്കല്‍ പടിപ്പുരക്കല്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടു കാറുകളിലായി ആന്ധ്രയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; 200  കിലോ കഞ്ചാവ് പിടിച്ചെടുത്തു; യുവതിയടക്കം മുന്നു പേര്‍ പിടിയില്‍
X

കൊച്ചി: അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട . കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോയോളം കഞ്ചാവാണ് ദേശീയപാതയില്‍ കറുകുറ്റിയില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (41), ഒക്കല്‍ പടിപ്പുരക്കല്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകളിലായി ആന്ധ്രയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.


രണ്ട് കിലോയുടെ വീതം പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. ഡിസ്ട്രിക് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് വാഹന പരിശോധന നടത്തിയപ്പോള്‍ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും സംഘം ശ്രമിച്ചുവെന്നും പോലിസ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപവരെ കൊടുത്താണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ഇവിടെ വില്‍ക്കുന്നത് ഇരുപതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.

കഴിഞ്ഞ നവംബറില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയില്‍ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടില്‍ നിന്നും പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂര്‍ കുന്നുവഴിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറല്‍ പോലീസ് പിടികൂടുകയുണ്ടായി. ഒരു വര്‍ഷത്തിനുള്ളില്‍ 400 കിലോയോളം കഞ്ചാവാണ് റൂറല്‍ ജില്ലയില്‍ നിന്നും പിടികൂടിയതെന്ന് പോലിസ് വ്യക്തമാക്കി. എസ്പി കാര്‍ത്തിക്ക്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ മാരായ സോണി മത്തായി, കെ ജെ പീറ്റര്‍, പി എം ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it