- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടിയെ കൂടെ നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവം: രണ്ടു പ്രതികള്‍ പിടിയില്‍
ഇടുക്കി ഉടുമ്പന്‍ചോല, ചക്കു പാലം, അഞ്ചാംമൈലില്‍, മുകളിയില്‍ വീട്ടില്‍ മഹേഷ് ജോര്‍ജ്(32), ഇടുക്കി ഉടുമ്പന്‍ചോല ചക്കു പാലം അഞ്ചാംമൈലില്‍ ഷിബു ജോര്‍ജ്ജ്(28) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മറ്റും തട്ടിയെടുത്ത കേസില്‍ പ്രതികള്‍ പോലിസ് പിടിയില്‍.ഇടുക്കി ഉടുമ്പന്‍ചോല, ചക്കു പാലം, അഞ്ചാംമൈലില്‍, മുകളിയില്‍ വീട്ടില്‍ മഹേഷ് ജോര്‍ജ്(32), ഇടുക്കി ഉടുമ്പന്‍ചോല ചക്കു പാലം അഞ്ചാംമൈലില്‍ ഷിബു ജോര്‍ജ്ജ്(28) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം വളഞ്ഞമ്പലം ഭാഗത്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന പരാതിക്കാരനെ ജനുവരി ആറാം തീയതി ഒരു സ്ത്രീ ഓഫീസില്‍ വിളിച്ച് ഒരു ജോലി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു പരാതിക്കാരന്‍ സ്ത്രീയോട് നേരിട്ട് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. 2019 ജനുവരി ഒമ്പതിന് ഈ സ്ത്രീ വീണ്ടും വിളിച്ചു ഓഫീസിലേക്ക് വരാന്‍ ആണെന്നും സ്ഥലം അറിയില്ല എന്നും പറഞ്ഞു. ഈ സമയത്ത് ഓഫീസിന് പുറത്തായിരുന്നു പരാതിക്കാരന്‍ നില്‍ക്കുന്ന സ്ഥലം ചോദിച്ച അവിടെ ചെല്ലാം എന്ന് പറഞ്ഞു. പരാതിക്കാരന്‍ കാറില്‍ അവിടെ ചെന്ന് സമയം ഷാഡോ പോലിസ് ആണെന്ന് പറഞ്ഞ് പ്രതികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാറിന്റെ പിറകിലെ സീറ്റില്‍ കയറ്റി ഇരുത്തുകയും ചെയ്തു. അയാളുടെ കൈ കൂട്ടി കെട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്ത് ഇടിച്ചതില്‍ നാലു പല്ലുകള്‍ ഇളകിപ്പോയി. പരാതിക്കാരന്റെ മൊബൈല്‍ ഫോണും, കൈയിലുണ്ടായിരുന്ന12500 രൂപയും നാലര പവന്‍ തൂക്കമുണ്ടായിരുന്ന വെള്ളി ചെയിനും സംഘം പിടിച്ചുപറിച്ച് എടുത്തു.
പിന്നീട് ഇയാളെ സംഘം ഫോര്‍ ഷോര്‍ റോഡിലേക്ക് കൊണ്ടു പോയി അവിടെവച്ച് 25 വയസ്സുള്ള ഒരു സ്ത്രീയും 35 വയസ്സുള്ള പുരുഷനും കാറില്‍ കയറി. കാറില്‍ വച്ച് ആ സ്ത്രീയേയും പരാതിക്കാരനെയും ചേര്‍ത്ത് മോശമായ രീതിയില്‍ ഫോട്ടോകള്‍ എടുത്തു. പിന്നീട് അവരെ കാറില്‍ നിന്ന് ഇറക്കി വിട്ടു. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു പരാതിക്കാരന് നാണക്കേട് ഉണ്ടാകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ എടിഎമ്മില്‍ നിന്നും 7500 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 9500 രൂപയുടെ മൊബൈല്‍ ഫോണും മേടിപ്പിച്ചു പിന്നീട് പരാതിക്കാരനെയും കൊണ്ട് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള ഒരു ബാറില്‍ പോയി. മദ്യപിച്ച പ്രതികള്‍ ബോധം പോയ സമയം കാറെടുത്ത് പരാതിക്കാരന്‍ രക്ഷപ്പെടുകയായിരുന്നു.
ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന് പോലിസില്‍ അറിയിക്കാന്‍ ഭയമായിരുന്നു. എന്നാല്‍ വീണ്ടും ആ സ്ത്രീ കാണണം എന്ന് വിളിച്ച് ആവശ്യപ്പെട്ടു ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കര്‍ പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍മാരായ വിബിന്‍ കുമാര്‍, തോമസ് പള്ളന്‍, സീനിയര്‍ സിപിഒ അനീഷ്, സിപിഒ മാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTഎസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം:...
28 Dec 2024 4:23 PM GMTഅസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
28 Dec 2024 2:25 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMT