- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിനെ നിര്‍വീര്യമാക്കാനുള്ള യന്ത്രവുമായി ബോംബ് സ്ക്വാഡ് അംഗം
ബോബ് സ്ക്വാഡില്‍ അംഗമായ സിവില്‍ പോലിസ് ഓഫിസര്‍ എസ് വിവേകാണ്.പൊതുവിപണിയില്‍ അന്‍പതിനായിരം രൂപ മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം പതിനായിരം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച് എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിനു നല്‍കിയത്
കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും കൊവിഡ് അണുനശീകരണത്തിന് ഉപയുക്തമായ അള്‍ട്രാവയലറ്റ് യന്ത്രം സ്വന്തമായി വികസിപ്പിച്ച് ബോംബ് സ്ക്വാഡ് അംഗം.ബോബ് സ്ക്വാഡില്‍ അംഗമായ സിവില്‍ പോലിസ് ഓഫിസര്‍ എസ് വിവേകാണ്.പൊതുവിപണിയില്‍ അന്‍പതിനായിരം രൂപ മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം പതിനായിരം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച് എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിനു നല്‍കിയത്.
രാസ രീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികള്‍, ഓഫിസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം. പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കു ശേഷം മാത്രമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കുകയുള്ളു. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തം നിര്‍ത്തുന്ന മോഷന്‍ സെന്‍സറുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.വൈറസുകളുടെയും ബാക്ടീരിയകളുടെയും ആര്‍എന്‍എയും ഡിഎന്‍എയും നിര്‍വീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജില്‍ പരീക്ഷിച്ചു വിജയിച്ചതാണ്.
എരൂര്‍ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ബോംബ് സ്ക്വാഡില്‍ അംഗമാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ എസ് വിവേക്.പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി രണ്ടാള് ചേര്‍ന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടന യന്ത്രം. ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ യന്ത്രങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലിസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT