Kerala

എറണാകുളം ഡിസിസി അംഗം എ ബി സാബു കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മില്‍ പ്രവര്‍ത്തിക്കും

കോണ്‍ഗ്രസില്‍ തുടര്‍ന്നുകൊണ്ടു പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് എ ബി സാബു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

എറണാകുളം ഡിസിസി അംഗം എ ബി സാബു കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മില്‍ പ്രവര്‍ത്തിക്കും
X

കൊച്ചി: കോണ്‍ഗ്രസ് എറണാകുളം ഡിസി അംഗവും കൊച്ചി കോര്‍പറേഷന്‍ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ ബി സാബു കോണ്‍ഗ്രസ് വിട്ടു.കോണ്‍ഗ്രസില്‍ തുടര്‍ന്നുകൊണ്ടു പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് എ ബി സാബു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.രാഷ്ട്രീയ രംഗത്തും പൊതു രംഗത്തും തുടരുമെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും എ ബി സാബു പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതായും എ ബി സാബു പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷതയും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരാവകാശ ലംഘനങ്ങളും കോര്‍പറേറ്റ് താല്‍പ്പര്യ സംരക്ഷണവുമെല്ലാം ഫാഷിസ്റ്റ് മുഖമാണ് വെളിവാക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കാനും കോണ്‍ഗ്രസിന് കഴിയില്ല.ബിജെപിയുടെ നേതൃ ശൃംഖലയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും എ ബി സാബു ആരോപിച്ചു.ഭരണകൂടത്തിനെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വം വഹിക്കേണ്ട കോണ്‍ഗ്രസ് തന്നെ നേതൃത്വമില്ലാതെ ഇരുട്ടില്‍ തപ്പുകയാണെന്നും എ ബി സാബു പറഞ്ഞു.

നയവും നിലപാടുകളും മാറ്റത്തിന് വിധേയമാക്കാതെ മുഖം മാറ്റവും ക്രൗര്യ ശാരീരിക പൗരുഷവുമുള്ള പുലിമുരുകന്‍ന്മാരെ കൊണ്ട് കോണ്‍ഗ്രസിനെ രക്ഷപെടുത്താമെന്ന വ്യാമോഹത്തിലാണ് നേതാക്കള്‍ എന്നും എ ബി സാബു പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം അഴിമതിക്കുള്ള കോണ്‍ഗ്രസിന്റെ അംഗീകാരമായി വേണം കാണാന്‍.അഴിമതിയിലൂടെ നേടിയ കോടികള്‍ മുടക്കി ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തി അയ്യവിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് നേടിയ സാങ്കേതിക വിജയത്തിലാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് എംഎല്‍എ നില്‍ക്കുന്നതെന്നും എ ബി സാബു ആരോപിച്ചു.ഇത്തരത്തില്‍ അഴിമതിയെയും വര്‍ഗ്ഗീയതയെയും വാരിപ്പുണരുന്ന കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ടു കൂടിയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും എ ബി സാബു വ്യക്തമാക്കി.

ഇക്കഴിഞ്ഞ നിയമസ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ വീണ്ടും സീറ്റു നല്‍കിയതിനെതിരെ എ ബി സാബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it