Kerala

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: ബ്രഹ്മപുരം പദ്ധതി അട്ടിമറിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം : എസ് ഡി പി ഐ

പദ്ധതി തുടങ്ങി നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിക്ക് പദ്ധതി ധനസമാഹാരണത്തിനു കഴിവില്ലെന്ന ദുര്‍ബല ന്യായം പറഞ്ഞു അട്ടിമറിച്ചത് എന്ത് താല്‍പര്യപ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. എറണാകുളം ജില്ലയുടെയും അയല്‍ജില്ലകളുടെയും മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: ബ്രഹ്മപുരം പദ്ധതി അട്ടിമറിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം : എസ് ഡി പി ഐ
X

കൊച്ചി : ബ്രഹ്മപുറത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങി നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിക്ക് പദ്ധതി ധനസമാഹാരണത്തിനു കഴിവില്ലെന്ന ദുര്‍ബല ന്യായം പറഞ്ഞു അട്ടിമറിച്ചത് എന്ത് താല്‍പര്യപ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. എറണാകുളം ജില്ലയുടെയും അയല്‍ജില്ലകളുടെയും മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.

രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതി റദ്ദാക്കാന്‍ സര്‍ക്കാര്‍ നിരത്തിയ ന്യായങ്ങള്‍ ഒട്ടും യുക്തിഭദ്രമല്ല. കേവലം 180 ദിവസം കൊണ്ട് ലഭിക്കേണ്ട സ്ഥലം, പരിസ്ഥിതി, പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയ അനുമതികള്‍ നാല് വര്‍ഷമെടുത്തു മാത്രമാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക സമാഹരണം വ്യക്തമാക്കാന്‍ കുറഞ്ഞ സമയം മാത്രം നല്‍കി സര്‍ക്കാര്‍ ഇപ്പോള്‍ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തുടക്കത്തില്‍ നഗരസഭ പദ്ധതിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ അതിവേഗം തീര്‍പ്പാക്കി പദ്ധതിക്കായി മുന്നോട്ട് പോയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി റദ്ദ് ചെയ്യാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ബാലിശമാണ്. അദാനി പോലുള്ള കുത്തക കമ്പനികള്‍ വൈദ്യുതി മേഖലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വന്‍ പദ്ധതിക്ക് വേണ്ടിയാണോ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്ന ആശയം ബലി കഴിക്കുന്നതെന്ന സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

Next Story

RELATED STORIES

Share it