Kerala

ഫയല്‍ അദാലത്ത് : എറണാകുളം ജില്ലയില്‍ രണ്ടാഴ്ചക്കിടെ തീര്‍പ്പാക്കിയത് 40,755 ഫയലുകള്‍

തീര്‍പ്പാകാത്ത ഫയലുകളില്‍ 57.44 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ആണ് ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചത്

ഫയല്‍ അദാലത്ത് : എറണാകുളം ജില്ലയില്‍ രണ്ടാഴ്ചക്കിടെ തീര്‍പ്പാക്കിയത് 40,755 ഫയലുകള്‍
X

കൊച്ചി: ജൂണ്‍ 15 മുതല്‍ 30 വരെയുള്ള പതിനഞ്ചു ദിവസങ്ങള്‍ കൊണ്ട് എറണാകുളം ജില്ലയില്‍ തീര്‍പ്പാക്കിയത് 40,755 ഫയലുകള്‍. തീര്‍പ്പാകാത്ത ഫയലുകളില്‍ 57.44 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ആണ് ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചത്. ജൂണ്‍ 15 ലെ കണക്ക് പ്രകാരം ശേഷിച്ചിരുന്ന 6246 ഫയലുകളില്‍ 3588 ഫയലുകളും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ജീവനക്കാര്‍ തീര്‍പ്പാക്കി കഴിഞ്ഞു. ഇടപ്പള്ളി റീജ്യണല്‍ സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സെര്‍വറ്ററുടെ ഓഫീസില്‍ തീര്‍പ്പാക്കാനുണ്ടായിരുന്ന 3158 ഫയലുകളില്‍ 1370 ഫയലുകള്‍ തീര്‍പ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസില്‍ തീര്‍പ്പാക്കാനുണ്ടായിരുന്ന 8587 ഫയലുകളില്‍ 2688 ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഏറ്റവുമധികം ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചിരുന്ന റവന്യൂ വകുപ്പിലും ഫയല്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ 14,580 ഫയലുകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 21851 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. കലക്ടറേറ്റില്‍ മാത്രമായി 8023 ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കലക്ടറേറ്റിലെ മജിസ്റ്റീരിയല്‍ വിഭാഗത്തില്‍ ആണ് ഏറ്റവും വേഗത്തില്‍ ഫയല്‍ അദാലത്ത് പുരോഗമിക്കുന്നത്. 2766 ഫയലുകള്‍ ആണ് ഇവിടെ തീര്‍പ്പാക്കിയത്. ഭരണ നിര്‍വഹണ വിഭാഗത്തില്‍ 1028 ഫയലുകളും ഭൂ പരിഷ്‌കരണ വിഭാഗത്തില്‍ 1417 ഫയലുകളും റെവന്യൂ റിക്കവറി വിഭാഗത്തില്‍ 1402 ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Next Story

RELATED STORIES

Share it