Kerala

എറണാകുളത്തെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന;രണ്ടു സ്ഥാപനങ്ങള്‍ പൂട്ടാന്‍ നോട്ടീസ്

എംജി റോഡിലും കലൂരിലുമുള്ള ആറു സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ഹോട്ടലുകളെല്ലാം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.പൊട്ടിപ്പൊളിഞ്ഞ അടുക്കളയും വൃത്തിയില്ലാത്ത സ്‌റ്റോര്‍ റൂമും തുരുമ്പിച്ച പാത്രങ്ങളില്‍ പാകം ചെയ്യുന്നതും പരിശോധനയില്‍ കണ്ടെത്തി

എറണാകുളത്തെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന;രണ്ടു സ്ഥാപനങ്ങള്‍ പൂട്ടാന്‍ നോട്ടീസ്
X

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ ഭക്ഷണ ശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍. ആറു സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ടെണ്ണം പൂട്ടാന്‍ നോട്ടീസ് നല്‍കി. നാലു സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിനും നോട്ടീസ് നല്‍കി.ആരോഗ്യ വകുപ്പും കൊച്ചിന്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി ജയശ്രീ യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


എംജി റോഡിലും കലൂരിലുമുള്ള ആറു സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ഹോട്ടലുകളെല്ലാം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.പൊട്ടിപ്പൊളിഞ്ഞ അടുക്കളയും വൃത്തിയില്ലാത്ത സ്‌റ്റോര്‍ റൂമും തുരുമ്പിച്ച പാത്രങ്ങളില്‍ പാകം ചെയ്യുന്നതുംഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള ഫ്രീസറില്‍ സൂക്ഷിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ പാക്കറ്റുകളില്‍ തീയതി, എത്ര സമയം വരെ സൂക്ഷിക്കാവുന്നതാണ് എന്നീ വിവരങ്ങള്‍ രേഖ രേഖപ്പെടുത്തിയിട്ടില്ല.

പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതായും പാകം ചെയ്ത മല്‍സ്യ, മാംസ വിഭവങ്ങള്‍ പാകം ചെയ്യാത്ത ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ഫ്രീസറില്‍ ഒന്നിച്ച് വെയ്ക്കുന്നതും പരിശോധനയില്‍ കണ്ടെത്തി.അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ പരിഹരിച്ചതിന് ശേഷം മാത്രം പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതിന് തുടര്‍ പരിശോധനകളും നടത്തുന്നതാണെന്നും വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനകള്‍ നടത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it